
ബെംഗളൂരു: 18കാരിയായ മകളുടെ സ്വകാര്യ വീഡിയോകള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിപ്പിച്ച് പിതാവ്.
കർണാടക ഉഡുപ്പിയിലാണ് സംഭവം. മകളുടെ പ്രണയബന്ധത്തില്‍ എതിർപ്പുണ്ടായിരുന്ന പിതാവ്, പെണ്‍കുട്ടി ഇതില്‍ നിന്ന് പിന്തിരിയാതിരുന്നതോടെയാണ് ക്രൂരത ചെയ്തത്. പെണ്‍കുട്ടിയെ ഇയാള്‍ ക്രൂരമായി മർദിക്കുകയും ചെയ്തു.
സംഭവത്തിനു പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് ഉഡുപ്പിയിലെ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ നില അതീവഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബന്ധുവും തീർഥഹള്ളി സ്വദേശിയുമായ യുവാവും മകളുമായുള്ള പ്രണയത്തില്‍ പിതാവിന് അതൃപ്തിയുണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു. ഇതേ തുടർന്ന് യുവാവിനെ വീട്ടിലേക്ക് വിളിച്ച് മർദിച്ച ഇയാള്‍, ഫോണില്‍ നിന്ന് മകളുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും ശേഖരിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.
തുടർന്ന് മകളെയും ഭാര്യയേയും ക്രൂരമായി മർദിക്കുകയും ഇരുവർക്കും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ്, സ്വകാര്യദൃശ്യങ്ങള്‍ പിതാവ് തന്നെ സോഷ്യല്‍മീഡിയകളില്‍ പങ്കുവച്ചതില്‍ മനംനൊന്ത് വെള്ളിയാഴ്ച പെണ്‍കുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്.
സംഭവത്തില്‍, മാതാവ് ഉഡുപ്പി സിഇഎൻ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സീനിയർ പൊലീസ് ഓഫീസർ വ്യക്തമാക്കി.