നീന്തൽ പഠിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ചെളിയിൽ അകപ്പെട്ട മകനെ രക്ഷിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കണ്ണൂര്‍: ഇരട്ടത്തോട് ബാവലി പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (36), മകന്‍ നെവിന്‍ (6) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം. മകനെ തോളിലിരുത്തി ലിജോ വെള്ളത്തില്‍ ഇറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.നീന്തൽ പരിശീലിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മകൻ പുഴയുടെ അടിത്തട്ടിലെ ചെളിയിൽ അകപ്പെട്ടു. മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ ലിജോയും ചെള്ളിക്കുള്ളില്‍പ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയത്ത് ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തി. ഏറെനേരത്തെ തിരച്ചിലിനൊടുവിലാണ് ചെളിയില്‍ പുതഞ്ഞ നിലയില്‍ അച്ഛന്റെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടെ മൃതദേഹം പേരാവൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

.ഇരിട്ടി എ ജെ ഗോള്‍ഡ് ജീവനക്കാരനാണ് ലിജോ. തലക്കാണി സ്‌കൂള്‍ യുകെജി വിദ്യാര്‍ഥിയാണ് നെവിന്‍. കുവൈറ്റില്‍ ജോലി ചെയ്യുന്ന സ്റ്റെഫീനയാണ് ലിജോ ജോസിന്റെ ഭാര്യ.നാലു വയസുകാരി ശിവാനിയ മകളാണ്.