video
play-sharp-fill

അമ്മയും അച്ഛനും കാൻസർ ബാധിച്ചു മരിച്ച എട്ടു വയസുകാരിയ്ക്കു പീഡനം; വീട്ടിലെത്തിയ കുട്ടിയെ പീഡിപ്പിച്ചത് പാലിയേറ്റീവ് ക്ലിനിക്ക് സെക്രട്ടറി; പ്രതിയെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു

അമ്മയും അച്ഛനും കാൻസർ ബാധിച്ചു മരിച്ച എട്ടു വയസുകാരിയ്ക്കു പീഡനം; വീട്ടിലെത്തിയ കുട്ടിയെ പീഡിപ്പിച്ചത് പാലിയേറ്റീവ് ക്ലിനിക്ക് സെക്രട്ടറി; പ്രതിയെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു

Spread the love

തേർഡ് ഐ ക്രൈം

മലപ്പുറം: അച്ഛനും അമ്മയും കാൻസർ ബാധിച്ചു മരിച്ച എട്ടു വയസുകാരിയെ വീടിനുള്ളിൽ വിളിച്ചു കയറ്റി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുന്നുംപുറം പാലിയേറ്റീവ് ക്ലിനിക് മുൻ സെക്രട്ടറി റിമാൻഡിൽ. കക്കാടംപുറം ഊക്കത്ത് ആരീക്കൻ സക്കീറിനെയാണ് കോടതി റിമാന്റ് ചെയ്തത്. .

കാൻസർ രോഗികളായിരുന്ന പിതാവും മാതാവും മരണപ്പെട്ട ശേഷം ബാലിക അൽപ്പകാലം സക്കീറിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഈ കാലയളവിൽ പീഡനത്തിനിരയാക്കി എന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്യ ജില്ലക്കാരായ പിതാവും മാതാവും കാൻസർ രോഗികളായപ്പോൾ പാലിയേറ്റീവ് കെയർ വളണ്ടിയർമാരാണ് രണ്ടുപേരെയും ചികിൽസിച്ചിരുന്നത്. ആദ്യം പിതാവും പിന്നീട് മാതാവും മരണപ്പെട്ട ശേഷം നാട്ടുകാർ യോഗം ചേർന്ന് തീരുമാനമെടുത്തത് പ്രകാരമാണ് ക്ലിനിക്ക് സെക്രട്ടറിയായ സക്കീറിന്റെ വീട്ടിൽ കുട്ടിയെ താമസിപ്പിച്ചിരുന്നത്.

രണ്ടുവർഷമായി അർധ സഹോദരിയുടെ സംരക്ഷണത്തിലാണ് കുട്ടിയുള്ളത്. കഴിഞ്ഞ ജൂണിലാണ് പീഡന വിവരം കുട്ടി സഹോദരിയോട് പറഞ്ഞത്. കേസിലെ മറ്റൊരു പ്രതിയായ പാലിയേറ്റീവ് ക്ലിനിക്കിലെ മുൻ ഡ്രൈവർ മുഹമ്മദ് ഒളിവിലാണുള്ളത്.