video
play-sharp-fill
ദേശീയ പാതകളിലെ ടോള്‍പ്ലാസകളില്‍ സമ്പൂര്‍ണ്ണ ഫാസ് ടാഗ് സംവിധാനം വരുന്നു; ഫാസ് ടാഗില്ലാതെ ഹൈവേയില്‍ പ്രവേശിച്ചാല്‍ ടോള്‍തുകയുടെ ഇരട്ടി പിഴയൊടുക്കണം; വാഹന ഉടമകള്‍ ആശങ്കയില്‍; ഫാസ് ടാഗ്- അറിയേണ്ടതെല്ലാം

ദേശീയ പാതകളിലെ ടോള്‍പ്ലാസകളില്‍ സമ്പൂര്‍ണ്ണ ഫാസ് ടാഗ് സംവിധാനം വരുന്നു; ഫാസ് ടാഗില്ലാതെ ഹൈവേയില്‍ പ്രവേശിച്ചാല്‍ ടോള്‍തുകയുടെ ഇരട്ടി പിഴയൊടുക്കണം; വാഹന ഉടമകള്‍ ആശങ്കയില്‍; ഫാസ് ടാഗ്- അറിയേണ്ടതെല്ലാം

സ്വന്തം ലേഖകന്‍

കോട്ടയം: ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ സമ്പൂര്‍ണ ഫാസ് ടാഗ് സംവിധാനം നിലവില്‍ വരുന്നു.
ഏത് ടോള്‍ പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനം അഥവാ വാഹനങ്ങളില്‍ പതിപ്പിക്കുന്ന റേഡിയോ ഫ്രീക്വന്‌സി ഐഡന്റിഫിക്കേഷന്‍ സ്റ്റിക്കറാണ് ഫാസ് ടാഗ്. നിലവില്‍ എന്‍എച്ച്എഐയുടെ 615-ഓളം ടോള്‍ പ്ലാസകളും കൂടാതെ 100 ദേശീയ ടോള്‍ പ്ലാസകളും ടോള്‍ ശേഖരണത്തിനായി ഫാസ്ടാഗുകള്‍ ഉപയോഗിക്കുന്നുണ്ട്.

വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഫാസ് ടാഗ് പതിച്ച വാഹനം കടന്നു പോകുമ്പോള്‍ ടോള്‍ ഓട്ടോമാറ്റിക്ക് ആയി ശേഖരിക്കപ്പെടുന്നു. വാഹനം നിര്‍ത്തി ടോള്‍ കൊടുക്കേണ്ട ആവശ്യമില്ലെന്ന് മാത്രമല്ല, തിരക്ക് ഒഴിവാക്കി ടോളുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രോമാഗ്‌നെറ്റിക് ഫ്രീക്വന്‍സി ഉപയോഗിച്ച് വാഹനത്തിന്റെ വിവരങ്ങളും ഒപ്പം പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്ന് പൈസയും പിന്‍വലിക്കപ്പെടും. വാഹനം ടോള്‍ പ്ലാസ കടന്നു കഴിഞ്ഞാല്‍ ഉടമയ്ക്ക് എസ്എംഎസ് സന്ദേശലവും ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫാസ് ടാഗില്ലാതെ ഫാസ് ടാഗ് ഹൈവേയില്‍ പ്രവേശിച്ചാല്‍ ടോള്‍ തുകയുടെ ഇരട്ടി പിഴയൊടുക്കേണ്ടി വരുമെന്ന് മാത്രമല്ല, ഫാസ് ടാഗിന് കേടുപാടുകള്‍ സംഭവിക്കുമ്പോഴും അക്കൗണ്ടിലെ പണം തീരുമ്പോഴും പിഴയൊടുക്കാന്‍ വാഹന ഉടമ ബാധ്യസ്ഥനാണ്. ടോള്‍ പരിധിയുടെ പത്ത് കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്ന ആളാണ് വാഹന ഉടമ എങ്കില്‍ ഫാസ് ടാഗില്‍ ഇളവ് ലഭിക്കുന്നതിന് മേല്‍ വിലാസം തെളിയിക്കുന്ന രേഖ നല്‍കിയാല്‍ മതി. രാജ്യത്ത് 23 ബാങ്കുകളിലും എല്ലാ ടോള്‍ പ്ലാസകളിലും ഫാസ് ടാഗ് ലഭിക്കുന്നതാണ്.

ഫാസ് ടാഗുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ക്കായി എന്‍എച്ച്എഐക്ക് കീഴിലുള്ള ഓള്‍ ഇന്ത്യാ ഹെല്‍പ്പ്ലൈന്‍ നമ്പര്‍ ആയ 1033 എന്ന നമ്പറിലേക്ക് വിളിക്കാം. ടോള്‍ പ്ലാസകളില്‍ നിന്ന് ഫാസ് ടാഗ് എടുക്കാന്‍ ആര്‍സി ബുക്ക്, മേല്‍ വിലാസം തെളിയിക്കുന്ന ആധാര്‍ കാര്‍ഡ്/ വോട്ടര്‍ ഐഡി എന്നിവ നല്‍കണം. അഥവാ പുതിയ വാഹനം എടുക്കുന്നവര്‍ക്ക് വിതരണക്കാര്‍ തന്നെ ഫാസ് ടാഗ് നല്‍കുന്നതായിരിക്കും. 500 രൂപയാണ് ഫാസ് ടാഗിനായുള്ള ചെലവ്. ഇതില്‍ 200 രൂപ നിക്ഷേപവും 100 രൂപ ഫീസ് ഇനത്തിലും 200 രൂപ ആദ്യ ടോള്‍ പ്രീപെയ്ഡ് പിരിവ് എന്ന നിലയിലുമാണ് ഈടാക്കുന്നത്. അക്കൗണ്ട് ബാലന്‍സ് തുക കുറയുന്നതിനനുസരിച്ച് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് റീ ചാര്‍ജ് ചെയ്യേണ്ടതാണ്.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ)യുടെ അനുബന്ധ കമ്പനിയായ ഇന്ത്യന്‍ ഹൈവേ മാനേജ്മെന്റ് കമ്ബനി ലിമിറ്റഡ് (ഐഎച്ച്എംസിഎല്‍) വഴിയാണ് ഫാസ്ടാഗ് വില്‍ക്കുന്നതും പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയും ചെയ്യുന്നത്. ഒരു ബാങ്കില്‍ നിന്ന് വാങ്ങിയ ഫാസ്ടാഗ് മറ്റൊരു ബാങ്കിന്റെ അക്കൗണ്ട് ഉപയോഗിച്ച് ഉപയോഗിക്കാന്‍ കഴിയില്ല. അതിനാല്‍ ഉപയോക്താക്കള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളുള്ള ബാങ്കില്‍ നിന്ന് ഫാസ്ടാഗ് വാങ്ങുന്നതാണ് നല്ലത്.

അതിന് സാധിച്ചില്ലയെങ്കില്‍ എന്‍എച്ച്എംസിഎല്‍ ഓണ്‍ലൈന്‍ വഴി എന്‍എച്ച്എഐ നല്‍കുന്ന ബാങ്ക്-ന്യൂട്രല്‍ ഫാസ്റ്റാഗുകളും ഉപയോഗിക്കാം. ഏതെങ്കിലും ബാങ്കുമായി ലിങ്ക് ചെയ്യാത്ത തരത്തിലാണ് ബാങ്ക്-ന്യൂട്രല്‍ ഫാസ്റ്റാഗുകള്‍. ഫാസ്റ്റ് ടാഗ് അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്യാന്‍ ഉപയോക്താവിന് ഇഷ്ടമുള്ള പേയ്മെന്റ് മാര്‍ഗം തിരഞ്ഞെടുക്കാം. ഏകദേശം രണ്ട് കോടി ഫാസ്ടാഗ് ഉപഭോക്താക്കള്‍ രാജ്യത്തുണ്ട്.

 

 

 

Tags :