
കർഷകന്റെ ചങ്കാണ് കത്തുന്നത് സർ…. കേടുവന്ന കൊയ്ത്ത് മെഷീൻ ശരിയാക്കത്തതിനാൽ കൈകൊണ്ട് കൊയ്തെടുത്തു; മെതിച്ചെടുക്കാൻ സാധിക്കാത്തതിനാൽ കല്ലിലടിക്കുമ്പോൾ കിട്ടുന്നത് മണിമാത്രം; വെള്ളത്തിൽ കിടന്ന് ചീഞ്ഞുപോകേണ്ട അവസ്ഥയിൽ സംഭരിച്ച നെല്ലിന് തീയിട്ട് കർഷകൻ; ഇടതുപക്ഷ സർക്കാർ ആയിട്ട് പോലും നെൽ കർഷകനെ തിരിഞ്ഞുനോക്കാൻ ആളില്ല; നിലംപേരൂർ കൃഷിഭവൻ പരിധിയിൽ കർഷകർ ദുരവസ്ഥയിൽ
ആലപ്പുഴ: തന്റെ കഠിനാധ്വാനത്തിലൂടെ ഉൽപാദിപ്പിച്ച് കൊയ്ത്ത് മെഷീൻ കിട്ടാത്തതിനാൽ കൈകൊണ്ട് കൊയ്തെടുത്ത നെല്ല് അഗ്നിക്കിരയാക്കിയിരിക്കി കർഷകൻ. മെതിച്ചെടുക്കാൻ സാധിക്കാത്തതിനാൽ മനോവിഷമം കൊണ്ടാണ് കർഷകൻ നെല്ലിന് തീയിട്ടത്.
കൊയ്തെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും മെതിച്ചെടുക്കാൻ കഴിഞ്ഞില്ല. വെള്ളം കേറി ചീഞ്ഞ് തുടങ്ങുന്ന അവസ്ഥ വന്നപ്പോഴാണ് കർഷകൻ നെല്ല് അഗ്നിക്കിരയാക്കിയത്. കറ്റയെടുത്ത് കല്ലിലടിക്കുമ്പോൾ മണിമാത്രമാണ് കിട്ടുന്നത്. കച്ചി മാത്രമാണ് കിട്ടുന്നതെന്നാണ് കർഷകൻ പറയുന്നത്.
നിലംപേരൂർ കൃഷിഭവൻ പരിധിയിലുള്ള കർഷകർ ദുരവസ്ഥയിൽ. മുക്കോടി കാഞ്ഞുകരി പാടശേഖരത്തിൽ കഠിനാധ്വാനത്താൽ ഉല്പാദിപ്പിച്ച നെല്ല് അഗ്നികിരിയാക്കേണ്ടിവന്നിരിക്കുകയാണ് കർഷകർക്ക്. 200 ഏക്കർ വരുന്ന പാടശേഖരത്തിൽ ഏകദേശം 50 ഏക്കറിൽ അധികം നെൽകൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമാണ് ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

“കർഷക ക്ഷേമ കാർഷിക വികസന വകുപ്പ്” എന്നാണ് കൃഷിവകുപ്പിന്റെ പേര്. മറ്റുള്ളവരെ ആശ്രയിക്കാൻ കഴിയാത്തതുകൊണ്ടാണ് നെൽകൃഷി ചെയ്ത് ഉപജീവനമാർഗ്ഗം മുന്നോട്ടു കൊണ്ടുപോകുന്ന കർഷകനാണ്. ഈ മനുഷ്യൻ ഒരു കിഡ്നി പേഷ്യന്റ് ആണ്, ഇദ്ദേഹത്തിന് രണ്ട് ആൺമക്കൾ ആണുള്ളത് 25 വയസ്സുണ്ട് മൂത്ത ആൺകുട്ടിക്ക്. രണ്ടുപേരും മാനസിക ആരോഗ്യം ഇല്ലാത്തവരാണ്. ഈ രണ്ടു കുട്ടികളെയും ചികിത്സിച്ച് ഇദ്ദേഹത്തിന്റെ ഭാര്യക്കും ആ ഒരു അവസ്ഥയിലാണ് ഇപ്പോൾ.
16 ലക്ഷം രൂപ ഇപ്പോൾ ഇദ്ദേഹത്തിന് കട ഉണ്ടെന്നാണ് കർഷകൻ പറയുന്നത്. സർക്കാരിന്റെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയോ യാതൊരു പരിഗണനയും ലഭിക്കാതെ, ഒറ്റപ്പെട്ട് നിൽക്കുന്ന ഈ കർഷകനെ കർഷകസംരക്ഷണസമിതി എത്തി.
ഞങ്ങളാരും ബൂർഷകൾ അല്ല സർ… കമ്മ്യൂണിസ്റ്റ് പാർട്ടി പാടിയ പാട്ടില്ലേ… ” നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയെ… ” ഇന്ന് അത് അന്വർത്ഥമായിരിക്കുകയാണ്… പക്ഷേ, ഇടതുപക്ഷ ഗവൺമെന്റ് ആയിട്ട് പോലും നെൽ കർഷകനെ തിരിഞ്ഞുനോക്കാൻ അവർ തയ്യാറാകുന്നില്ല… വിശാല കുട്ടനാട്ടിൽ നെൽകൃഷി പോലും വേണ്ടെന്നാണ് മന്ത്രിമാർ അടക്കം പറയുന്നത്…
വെള്ളം കയറി കിടക്കുന്ന ഈ കൃഷിഭൂമിയിൽ നെൽകൃഷിയല്ലാതെ ഞങ്ങൾ മറ്റെന്ത് ചെയ്യും സർ… ജമന്തി പൂ കൃഷിയോ ചന്ദന കൃഷിയോ ഞങ്ങൾക്ക് ചെയ്യാൻ പറ്റുമോ? നിസ്സഹായരാണ്… എന്നാൽ ഞങ്ങൾ ഒരുമിച്ച് തുടങ്ങിയിട്ടുണ്ട്… ഏതു വെല്ലുവിളിയെയും നേരിടാൻ ഒരുമിച്ച് നിന്നാൽ സാധ്യമാകും എന്നാണല്ലോ പഴമക്കാർ പറയുന്നത്… സാധ്യമാകുന്ന രീതിയിൽ കർഷകരുടെ മനോബലം വർദ്ധിപ്പിക്കാൻ ഇടപെടണമെന്ന് കർഷകർ.