ഹണി റോസിന് വേണ്ടി ക്ഷേത്രം പണി കഴിപ്പിച്ച് ആരാധകൻ; വെളിപ്പെടുത്തി താരം

Spread the love

സിനിമകളുടെ റിലീസിനായി അഭിനേതാക്കളുടെ ബാനറുകളിൽ ആരാധകർ പാൽ അഭിഷേകം നടത്തുന്ന വാർത്തകൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. ഇന്ത്യൻ സിനിമാ ആരാധകർ സിനിമാ അഭിനേതാക്കളെ വിഗ്രഹങ്ങളായി കാണുന്നതിനാലാണിത്. എന്നാൽ ഒരു ആരാധകൻ ഒരു നടിയുടെ പേരിൽ ക്ഷേത്രം പണിയുകയും നടിയെ പ്രതിഷ്ഠയാക്കുകയും ചെയ്യുന്നു എന്ന വാർത്ത കേരളത്തിൽ അത്ര കേട്ടിട്ടില്ല. തന്‍റെ പേരിൽ ക്ഷേത്രം നിർമ്മിച്ച് തന്നെ ആരാധിച്ച ആരാധകനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഹണി റോസ്.

video
play-sharp-fill

തന്‍റെ ആദ്യ സിനിമ മുതൽ തന്നെ അനുഗമിക്കുന്ന തമിഴ്നാട് സ്വദേശിയായ ഇദ്ദേഹത്തെ പാണ്ടി എന്നാണ് ഹണി വിളിക്കുന്നത്. ബിഗ് സ്ക്രീനിലെ സിനിമ വിശേഷണങ്ങൾക്ക് പുറമേ, നടി നടൻമാരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയാനും അവരുടെ വിശേഷങ്ങളിൽ അവരോടൊപ്പം ചേരാനും ആരാധകർ ഇഷ്ടപ്പെടാറുണ്ട്. തന്റെ ജന്മദിനത്തിൽ പാണ്ടി മറക്കാതെ തന്നെ വിളിക്കുമെന്നും ഗ്രാമത്തിലെ ആളുകൾക്ക് പായസം നൽകുമെന്നും ഹണി പറഞ്ഞു.

2005ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, സർ സിപി തുടങ്ങിയ ചിത്രങ്ങളിൽ ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ഹണി റോസിന്‍റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group