video
play-sharp-fill

സിദ്ധാർത്ഥിന്റെ മരണം ; കൂട്ടുകാരൻ അക്ഷയെ കൂടി പ്രതിയാക്കണമെന്ന് കുടുംബം

സിദ്ധാർത്ഥിന്റെ മരണം ; കൂട്ടുകാരൻ അക്ഷയെ കൂടി പ്രതിയാക്കണമെന്ന് കുടുംബം

Spread the love

പൂക്കോട് സിദ്ധാർത്ഥിന്റെ മരണത്തില്‍ കൂട്ടുകാരൻ അക്ഷയ് യെ കൂടെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർത്ഥിൻ്റെ കുടുംബം.

എന്നും സിദ്ധാർത്തിനോടൊപ്പം ഉണ്ടായിരുന്ന അവന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അക്ഷയ്. അവസാന മൂന്ന് ദിവസം സിദ്ധാർത്ഥിനൊപ്പം ഉണ്ടായിരുന്നതും അക്ഷയ് ആണ്. പക്ഷെ കോളേജില്‍ ഇത്രയും പ്രശ്നം ഉണ്ടായിട്ടും അക്ഷയ് തങ്ങളെ ഒന്നും അറിയിച്ചില്ലെന്നും അവനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും സിദ്ധാർത്ഥിൻ്റെ അമ്മാവൻ പറഞ്ഞു.

അവനെ വിളിച്ചിട്ട് കിട്ടാതിരിക്കുമ്പോൾ അക്ഷയുടെ ഫോണിലേക്കാണ് വിളിച്ചിരുന്നത്. സിദ്ധാർത്ഥിനോടൊപ്പം പലപ്പോഴും വീട്ടില്‍ വന്നിട്ടുമുണ്ട്. മർദന വിവരം അവന് അറിയാമായിരുന്നുവെന്നും ഷിബു ചൂണ്ടിക്കാട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്ഷയ് ആണ് അവസാന നിമിഷം വരെ അവന്റെ ഫോണ്‍ നിയന്ത്രിച്ചത്. പക്ഷെ എന്തുകൊണ്ടാണ് അവന്റെ പേര് പുറത്തുവരാത്തതെന്നും അവന്റെ അച്ഛൻ ഒരു പാർട്ടിയുടെ മുതിർന്ന നേതാവാണെന്ന് സിദ്ധാർത്ഥ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സിദ്ധാർഥന്റെ പിതാവ് ജയപ്രാകാശ് പറയുന്നു.

അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ക്കെതിരേ നിലവില്‍ ഗൂഢാലോചനാ കുറ്റം ചുമത്തിയിട്ടുണ്ട്. പക്ഷെ കൊലപാതക കുറ്റം ചുമത്തണം. എന്നാല്‍ മാത്രമേ പ്രതികള്‍ക്ക് കൊലക്കയർ കിട്ടുകയുള്ളൂ. കൊലക്കയറില്‍ കുറഞ്ഞ ഒന്നും താൻ ആവശ്യപ്പെടുന്നില്ലെന്നും അല്ലാത്തപക്ഷം കുടുംബം സമരത്തിനിരിക്കുമെന്നും സിദ്ധാർത്ഥിൻ്റെ അച്ഛൻ ടി.ജയപ്രകാശ് പറഞ്ഞു.