
അടിമാലി: മകന്‍റെ ഭാര്യയിൽനിന്ന് കടംവാങ്ങിയ പണം തിരികെ നൽകാത്തത് സംബന്ധിച്ച തർക്കത്തെ തുടർന്ന് ഭർത്താവ് രണ്ടാം ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വാളറ അഞ്ചാംമൈൽ ആദിവാസി കോളനിയിലാണ് സംഭവം.
അഞ്ചാംമൈൽ കാരിനെല്ലിക്കൽ ജലജയാണ് (39) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തൈപ്പറമ്പിൽ ബാലകൃഷ്ണനെ (57) അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയും മക്കളുമുള്ള ബാലകൃഷ്ണൻ മൂന്നുവർഷം മുമ്പാണ് ജലജയെ വിവാഹം കഴിച്ചത്. ബാലകൃഷ്ണന്റെ ആദ്യവിവാഹ ബന്ധത്തിലുള്ള മകന്‍റെ ഭാര്യയിൽനിന്ന് ജലജ 15,000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. വയറിലാണ് കുത്തേറ്റത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച രാത്രി നടന്ന സംഭവം ഞായറാഴ്ചയാണ് പുറംലോകം അറിഞ്ഞത്. അടിമാലി എസ്.എച്ച്.ഒ പ്രിൻസ് ജോസഫ്, എസ്.ഐ ജിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ബാലകൃഷ്ണനെ സംഭവസ്ഥലത്തു നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.