video
play-sharp-fill

വ്യാജ സന്ദേശങ്ങൾ അയക്കുന്നവരുടെ കെണിയിൽ വീഴരുത് ; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി പേ.ടി.എം

വ്യാജ സന്ദേശങ്ങൾ അയക്കുന്നവരുടെ കെണിയിൽ വീഴരുത് ; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി പേ.ടി.എം

Spread the love

സ്വന്തം ലേഖകൻ

മുംബൈ: വ്യാജ സന്ദേശങ്ങൾ അയക്കുന്നവരുടെ കെണിയിൽ വീഴരുതെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി പേ.ടി.എം. കഴിഞ്ഞ കുറച്ച് മാസങ്ങളായി പണം നഷ്ടപ്പെട്ടതായി പേ.ടി.എം ഉപയോക്താക്കൾ പരാതി നൽകിയിരുന്നു. പരാതിയുടെ എണ്ണം വർധിച്ചതോടെയാണ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി പേ.ടി.എം രംഗത്ത് വന്നത്.

ഉപഭോക്താക്കൾ കെ.വൈ.സി ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള വ്യാജ സന്ദേശങ്ങൾ ലഭിക്കുമെന്നും ഇതിൽ വീഴരുതെന്നും പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേ.ടി.എം അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നോ, കെവൈസി ചെയ്യണമെന്നോ ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങളെ ദയവായി വിശ്വസിക്കരുത്. അവ വ്യാജമാണെന്നും വിജയ് ശേഖർ ശർമ്മ മുന്നറിയിപ്പു നൽകി.

ഇതോടൊപ്പം നിരവധി പേ.ടി.എം ഉപഭോക്താക്കൾക്ക് ലഭിച്ച വ്യാജ സന്ദേശങ്ങളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. സന്ദേശം ലഭിക്കുന്ന ഉപയോക്താക്കൾ നമ്പറിലേക്ക് തിരികെ വിളിക്കും. തുടർന്ന് കെ.വൈ.സി പൂർത്തീകരിക്കാൻ ഇവരാവശ്യപ്പെടുന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തും. ഇതിന് പിന്നാലെ പണം നഷ്ടപ്പെടുകയാണ് പതിവ്.

Tags :