video
play-sharp-fill
കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ 22 കോവിഡ് രോഗികൾ മരിച്ചു…! ഉത്തരേന്ത്യയിൽ നടന്നത് കേരളത്തിലും നടക്കും, ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുള്ളിൽ കോട്ടയം ജില്ലാ ആശുപത്രിയിൽ 22 പേർ മരിച്ചുവെന്ന് വ്യാജ പ്രചരണം ;  ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ബെഡുകൾ നിറഞ്ഞുവെന്നും ശബ്ദസന്ദേശം : ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന വ്യാജപ്രചാരണങ്ങൾ നടത്തുന്നവർ സൂക്ഷിച്ചോ പൊലീസ് വീട്ടുപടിക്കലെത്തിയിട്ടുണ്ട്

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ 22 കോവിഡ് രോഗികൾ മരിച്ചു…! ഉത്തരേന്ത്യയിൽ നടന്നത് കേരളത്തിലും നടക്കും, ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുള്ളിൽ കോട്ടയം ജില്ലാ ആശുപത്രിയിൽ 22 പേർ മരിച്ചുവെന്ന് വ്യാജ പ്രചരണം ; ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ബെഡുകൾ നിറഞ്ഞുവെന്നും ശബ്ദസന്ദേശം : ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന വ്യാജപ്രചാരണങ്ങൾ നടത്തുന്നവർ സൂക്ഷിച്ചോ പൊലീസ് വീട്ടുപടിക്കലെത്തിയിട്ടുണ്ട്

തേർഡ് ഐ ന്യൂസ്

കോട്ടയം : കോവിഡ് ഭീതിയിൽ കഴിയുന്ന ജനങ്ങളെ ആശങ്കയിലാക്കി കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ 22 കോവിഡ് രോഗികൾ മരിച്ചുവെന്ന് വ്യാജ പ്രചരണം. ഒപ്പം ജില്ലയിലെ കോവിഡ് ചികിത്സ നടത്തുന്ന സ്വകാര്യ ആശുപത്രികളിലെ ബെഡുകൾ കോവിഡ് രോഗികളാൽ നിറഞ്ഞുവെന്ന തരത്തിലുള്ള വ്യാജ ശബ്ദ സന്ദേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഉത്തരേന്ത്യയിൽ നടന്നത് ഇങ്ങ് കേരളത്തിലും നടക്കുമെന്നാണ് ശബ്ദ സന്ദേശത്തിന്റെ തുടക്കം. സംസ്ഥാനത്തെ മോർച്ചറികളെല്ലാം നിറഞ്ഞുകൊണ്ടിരിക്കുകയാണ്.  ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുള്ളിൽ മരിച്ചുവെന്നും ശബ്ദ സന്ദേശത്തിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിൽ കോവിഡ് ചികിത്സ നടത്തുന്ന കാരിത്താസ്, മാതാ, പൊതി തുടങ്ങിയ സ്വകാര്യ ആശുപത്രികളിൽ ബെഡ് ഇല്ലെന്നും ബെഡുള്ളത് സർക്കാരിന്റെ സി.എഫ്.എൽ.ടി.സികളിലാണ്.

ഇവിടെ സാധാരണ കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ അഡ്മിറ്റ് ചെയ്തിട്ട് മാത്രമേ കാര്യമുള്ളൂവെന്നും അല്ലാതെ ഗുരുതര ലക്ഷണങ്ങൾ ഉള്ളവരെ സി.എഫ്.എൽ.ടി.സികളിൽ അഡ്മിറ്റ് ചെയ്തിട്ട് കാര്യമില്ലെന്നും അതിനുള്ള സംവിധാനങ്ങൾ ഇല്ലെന്നും ശബ്ദ സന്ദേശത്തിലുണ്ട്.

ഇതിന്റെ ഹയർ ഓപ്ഷൻ ഉള്ളത് കോട്ടയം മെഡിക്കൽ കോളജ്, ജില്ലാ ആശുപത്രി, പാമ്പാടി എന്നിവിടങ്ങളിലാണെന്നും എന്നാൽ ഇതെല്ലാം ഫുൾ ആണ്. അതായത് ഇനി വീടുകളിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന ആളുകളുടെ സ്ഥിതി ഗുരുതരമായാൽ ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ ഇടമില്ലാതാകുന്ന സ്ഥിതിയായിരിക്കും ഉണ്ടാവുക.

മുട്ടിയറയിലെ കോവിഡ് ബാധിച്ച യുവതിയെ അഡ്മിറ്റ് ചെയ്യാൻ ബെഡ് ഇല്ല. യുവതിയ്ക്ക് ന്യൂമോണിയ ബാധിച്ചതിനാൽ സി.എഫ്.എൽ.ടി.സിയിൽ പ്രവേശിപ്പിക്കാനും സാധിക്കില്ല. അതല്ലെങ്കിൽ ഏതെങ്കിലും ഒരു രോഗി മരിച്ചാലോ ഡിസ്ചാർജ് ആയാലോ മാത്രമേ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധിക്കുകയുള്ളൂ.

ഇത്രയും ദുരന്തമാണ് ജില്ലയിലെ അവസ്ഥയെന്നും പിള്ളകളിയൊക്കെ മാറ്റണമെന്ന ശബ്ദ സന്ദേശത്തിലുണ്ട്. 1.46 സെക്കന്റ് ഉള്ള ശബ്ദ സന്ദേശം ഇതിനോടകം തന്നെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടയിലാണ് ജനങ്ങളെ ഭീതിയാലാഴ്ത്തുന്ന തരത്തിൽ ഇത്തരത്തിലുള്ള വ്യാജ പ്രചരങ്ങൾ നടക്കുന്നത്. ഇത്തരത്തിൽ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.