സ്‌കൂൾ അവധിയാണെന്ന വ്യാജ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു
സ്വന്തം ലേഖകൻ
കാസർകോട്: സോഷ്യൽ മീഡിയയിലൂടെ സ്‌കൂളുകൾക്ക് അവധിയാണെന്ന് പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ കാസർകോട് ജില്ലാ കലക്ടർ നിർദേശം നൽകി. കാസർകോട് ജില്ലാ കളക്ടറുടെ പേരിലായിരുന്നു വ്യാജ സന്ദേശം പ്രചരിപ്പിച്ചിരുന്നത്. മഴ കടുത്തതോടെ സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം വർദ്ധിച്ച് വരുന്നിരുന്നു. നാളെ സ്‌കൂളിന് അവധി നൽകിയെന്ന തരത്തിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.
അവധി പ്രഖ്യാപിച്ചതായുള്ള കളക്ടറുടെ അറിയിപ്പ് ഉണ്ടാക്കിയാണ് വ്യാജ സന്ദേശങ്ങൾ വാട്‌സാപ്പ് വഴി പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കാനാണ് കാസർകോട് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു പൊലീസിന് നിർദ്ദേശം നൽകിയത്. അതേസമയം കാസർകോട് അഞ്ചാം ദിവസവും മഴ ശക്തമായി തുടരുകയാണ്. കാസർകോട് രണ്ടിടത്ത് കൂടി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മധുവാഹിനി പുഴ കര കവിഞ്ഞോഴുകിയതിനെ തുടർന്ന് തീരപ്രദേശങ്ങളിലെ വീടുകൾ അപകടാവസ്ഥയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group