‘ചായ’ വെച്ച് ‘പ്രതിഛായ’ തകർക്കാൻ നോക്കി, അത് മദ്യമല്ല, കെ.സി. വേണുഗോപാലിനെതിരെയുള്ള വ്യാജ വീഡിയോക്കെതിരെ പരാതി

Spread the love

അമരാവതി: കോൺഗ്രസ് നേതാവും എം.പിയുമായ കെ.സി. വേണുഗോപാലിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പരാതി നൽകി.

ഹോട്ടൽമുറിയിലിരുന്ന് മദ്യം കഴിക്കുന്നു എന്ന തരത്തിലാണ് വീഡിയോ സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്. തീർത്തും തെറ്റായ പ്രചാരണമാണിതെന്നും കെ.സി. വേണുഗോപാൽ ഹോട്ടലിലിരുന്ന് മദ്യപിക്കുകയല്ലെന്നും കൈയിലുള്ളത് കട്ടൻ ചായയാണെന്നും കോൺഗ്രസ് വ്യക്തമാക്കി.

എന്നാൽ, സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം മറ്റുള്ളവർക്ക് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും കോൺ​ഗ്രസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കട്ടൻ ചായ കുടിക്കുന്ന കെ.സി. വേണുഗോപാൽ ഹോട്ടലിലിരുന്ന് മദ്യപിക്കുകയാണ് എന്ന തരത്തിൽ ”@ ബിഫിറ്റിങ് ഫാക്റ്റ്സ്” എന്ന പേരിൽ തെറ്റായൊരു വാർത്ത പ്രചരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രതിഛായ തകർക്കാനുള്ള ശ്രമമാണിത്.

ഇതിനെതിരെ ഹൈദരാബാദിലെ സൈബർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. എഫ്.ഐ.ആറിന്റെ കോപ്പിയും ഇതോടൊപ്പമുണ്ട്. വ്യാജ വാർത്തകൾ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ല. ഇതിന്റെ പിന്നിൽ ആരായാലും ശിക്ഷിക്കപ്പെടണം.”-എന്നാണ് കോൺഗ്രസ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പിൽ വിശദീകരിച്ചത്.