play-sharp-fill
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ ഭൂചലനം; അനുഭവപ്പെട്ടത്‌ രണ്ട്‌ സെക്കന്റ്‌ നീണ്ടുനില്‍ക്കുന്ന പ്രകമ്പനം; വീടുകളുടെ ജനല്‍ചില്ലുകള്‍ ഇളകി

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ ഭൂചലനം; അനുഭവപ്പെട്ടത്‌ രണ്ട്‌ സെക്കന്റ്‌ നീണ്ടുനില്‍ക്കുന്ന പ്രകമ്പനം; വീടുകളുടെ ജനല്‍ചില്ലുകള്‍ ഇളകി

തൃശൂർ: തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു.

തൃശൂരില്‍ കുന്നുംകുളം, ഗുരുവായൂർ, എരുമപ്പെട്ടി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
രണ്ട്‌ സെക്കന്റ്‌ നീണ്ടുനില്‍ക്കുന്ന പ്രകമ്പനമാണ്‌ അനുഭവപ്പെട്ടത്‌.

പഴുന്നാന, കടങ്ങോട്‌, ആനായ്‌ക്കല്‍ തുടങ്ങിയ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടതായി വിവരമുണ്ട്. രാവിലെ 8.16-നാണ് ഭൂചലനം അനുഭവപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് തിരുമറ്റക്കോട് മേഖലയിലും ഭൂകമ്പം ഉണ്ടായി. 8.16-നാണ് ഇവിടെയും ഭൂചലനം അനുഭവപ്പെട്ടത്. തീവ്രത സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.

കഴിഞ്ഞ വർഷവും ജില്ലയില്‍ ഭൂചലനവും ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും അനുഭവപ്പെട്ടിരുന്നു. കല്ലൂർ, ആമ്പല്ലൂർ ഭാഗങ്ങളിലായിരുന്നു സംഭവം.