video
play-sharp-fill

കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകൾ ; അന്തർസംസ്ഥാന കള്ളനോട്ട് ശൃംഖലയില്‍പ്പെട്ടയാൾ തമ്പാനൂരിൽ പിടിയിൽ

കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകൾ ; അന്തർസംസ്ഥാന കള്ളനോട്ട് ശൃംഖലയില്‍പ്പെട്ടയാൾ തമ്പാനൂരിൽ പിടിയിൽ

Spread the love

തിരുവനന്തപുരം: അന്തർസംസ്ഥാന കള്ളനോട്ട് ശൃംഖലയില്‍പ്പെട്ടയാളെ തമ്ബാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനല്‍വേലി സ്വദേശി സഞ്ജയ് വർമ്മയെയാണ് അറസ്റ്റ് ചെയ്തത്.

കള്ളനോട്ടുമായെത്തി മുന്തിയ ഹോട്ടലുകള്‍ താമസിച്ച ശേഷം പണം ഹോട്ടലിലും ടാക്സി ഡ്രൈവർമാർക്കും കൈമാറി വെളുപ്പിക്കുകയാണ് ഇയാള്‍ ചെയ്യുന്നത്.

തമ്ബാനൂരും കഴക്കൂട്ടത്തും തട്ടിപ്പ് നടത്തിയതിന് കേസെടുത്തു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലർച്ചെ കന്യാകുമാരിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഞ്‍ജയ് വർമ്മക്കെതിരെ തമിഴ്നാട്ടിലും കേരളത്തിലുമൊക്കെയായി നിരവധി സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പൊലിസ് പറഞ്ഞു.