video
play-sharp-fill
വിദേശത്തു നിന്നെത്തി ക്വാറന്റൈനിൽ കഴിയുന്ന കാമുകിയെ കാണാൻ ക്വാറന്റൈൻ കേന്ദ്രത്തിലെ മതിൽ ചാടിയെത്തി കാമുകൻ: മതിൽ ചാടിയ കാമുകനെതിരെ പൊലീസ് കേസും ക്വാറന്റൈൻ വാസവും; ആർപ്പൂക്കര സ്വദേശിയായ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

വിദേശത്തു നിന്നെത്തി ക്വാറന്റൈനിൽ കഴിയുന്ന കാമുകിയെ കാണാൻ ക്വാറന്റൈൻ കേന്ദ്രത്തിലെ മതിൽ ചാടിയെത്തി കാമുകൻ: മതിൽ ചാടിയ കാമുകനെതിരെ പൊലീസ് കേസും ക്വാറന്റൈൻ വാസവും; ആർപ്പൂക്കര സ്വദേശിയായ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് കാലത്ത് കാമുകികാമുകൻമാർക്ക് കിട്ടുന്ന എട്ടിന്റെ പണി തുടരുന്നു. കൊവിഡിനെ തുടർന്നു ക്വാറന്റൈനിൽ കഴിയുന്ന കാമുകിയെ കാണാനെത്തിയ കാമുകന് കിട്ടിയ എട്ടിന്റെ പണിയാണ് ലോക്ക് ഡൗൺ കാലത്തെ പ്രധാന സംഭവവികാസം. ലോക്ക് ഡൗണിൽ കാമുകിയെ കാണാനെത്തി ഹോട്ട് സ്‌പോട്ടിൽ കുടുങ്ങിയ തിരുവനന്തപുരത്തെ അഭിഭാഷകനും, കോട്ടയത്ത് തന്നെ പെയ്ഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ ഒന്നിച്ചു താമസിച്ച കമിതാക്കൾക്കും പിന്നാലെയാണ് യുവ കമിതാക്കൾ ഇപ്പോൾ കേസിൽ കുടുങ്ങിയിരിക്കുന്നത്.

കോട്ടയം ഗാന്ധിനഗർ ആർപ്പൂക്കരയിൽ കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ഇതര സംസ്ഥാനത്ത് ജോലി ചെയ്യുന്ന 24കാരിയായ കാമുകിയാണ് നാട്ടിലെത്തിയത്. വീട്ടിൽ ക്വാറന്റൈൻ സൗകര്യമില്ലെന്നു കണ്ടെത്തിയതോടെ യുവതിയെ പഞ്ചായത്തിന്റെ ക്വാറന്റൈൻ കേന്ദ്രത്തിലേയ്ക്കു മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്നാണ് യുവതിയെ പഞ്ചായത്തിന്റെ തന്നെ ക്വാറന്റൈൻ കേന്ദ്രത്തിലേയ്ക്കു മാറ്റിയത്. ആർപ്പുക്കര പഞ്ചായത്ത് വക കെട്ടിടത്തിലെ ക്വാറന്റൈൻ കേന്ദ്രത്തിലാണ് യുവതിയെ പ്രവേശിപ്പിച്ചിരുന്നത്.

കാമുകി നാട്ടിൽ എത്തിയെന്ന് അറിഞ്ഞതോടെ കാമുകന് യുവതിയെ കാണാൻ തിടുക്കമായി. ഇതോടെ ഒന്നും ചിന്തിച്ചില്ല. ബൈക്ക് എടുത്ത് ക്വാറന്റീൻ കേന്ദ്രത്തിലേക്ക് പാഞ്ഞു. ക്വാറന്റൈൻ കേന്ദ്രത്തിന്റെ മതിൽ ചാടി അകത്തു കയറിയ കാമുകിയും കാമുകനും കാണുകയും ചെയ്തു.

കാമുകിയെ കാണാനുള്ള യുവാവിന്റെ മതിൽ ചാട്ടം കണ്ട ആരോഗ്യ പ്രവർത്തകർ കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ തങ്ങൾ പ്രണയത്തിലാണെന്ന് വ്യക്തമാക്കി. യുവതിയും ഇതേ മറുപടിയാണ് നൽകിയത്. ഇതോടെയാണ് യുവാവിനെയും ക്വാറന്റൈനിലാക്കി. ക്വാറന്റൈൻ ചട്ടം ലംഘിച്ചതിനാണ് യുവാവിനെതിരെ പൊലീസ് കേസ് ചാർജ്ജ് ചെയ്തിട്ടുള്ളത്.