സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിന്‍റെ വ്യാജൻ കാണിച്ച് തട്ടിപ്പ്; കോട്ടയം കറിക്കാട്ടൂരില്‍ നമ്പര്‍ തിരുത്തി അംഗവൈകല്യമുള്ള ലോട്ടറി വില്‍പ്പനക്കാരനെ കബളിപ്പിച്ച്‌ പണവും ലോട്ടറിയും തട്ടിയെടുത്തു

സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിന്‍റെ വ്യാജൻ കാണിച്ച് തട്ടിപ്പ്; കോട്ടയം കറിക്കാട്ടൂരില്‍ നമ്പര്‍ തിരുത്തി അംഗവൈകല്യമുള്ള ലോട്ടറി വില്‍പ്പനക്കാരനെ കബളിപ്പിച്ച്‌ പണവും ലോട്ടറിയും തട്ടിയെടുത്തു

സ്വന്തം ലേഖിക

മണിമല: ബൈക്കില്‍ എത്തിയ അജ്ഞാതൻ കറിക്കാട്ടൂരില്‍ ലോട്ടറി വില്‍പ്പനക്കാരനെ തെറ്റിദ്ധരിപ്പിച്ച്‌ പണവും ലോട്ടറിയുമായി കടന്നുകളഞ്ഞു.

സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിന്‍റെ വ്യാജൻ കാണിച്ചാണ് ബിനുവിനെ കബളിപ്പിച്ചത്. കൈകള്‍ക്ക് സ്വാധീനമില്ലാത്തതിനാല്‍ മറ്റുജോലികള്‍ ചെയ്യുന്നതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നയാളാണ് ബിനു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

5000 രൂപയുടെ സമ്മാനം ലഭിച്ച യഥാര്‍ഥ ടിക്കറ്റ് ആദ്യം ബിനുവിന്‍റെ കൈയില്‍ കൊടുത്തു. ടിക്കറ്റ് വാങ്ങി അടിച്ചതാണോന്ന് ബാര്‍കോഡ് സ്കാന്‍ ചെയ്തുനോക്കി ഉറപ്പാക്കിയ ബിനു, പണം നല്‍കാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ ടിക്കറ്റ് തിരികെ വാങ്ങി പോക്കറ്റിലിട്ട് പോകാന്‍ ഒരുങ്ങുന്നതായി ഭാവിച്ചു.

തുടര്‍ന്ന് പോക്കറ്റില്‍ നിന്നു ടിക്കറ്റിന്‍റെ വ്യാജൻ പുറത്തെടുത്ത ഇയാള്‍ ബിനുവിനോട് സമ്മാനത്തുക പണമായി നല്‍കാമോ എന്നു ചോദിച്ചു. ടിക്കറ്റ് വാങ്ങി വീണ്ടും നമ്പര്‍ പരിശോധിച്ച ബിനു 4000 രൂപയും 1000 രൂപയുടെ ലോട്ടറിയും ഇയാള്‍ക്ക് നല്‍കി.

പണവും ലോട്ടറിയും കിട്ടിയപ്പോള്‍ത്തന്നെ അമിതവേഗത്തില്‍ ബൈക്ക് ഓടിച്ചുപോയതു കണ്ട ബിനു ടിക്കറ്റ് വീണ്ടും പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഓവര്‍കോട്ടും ഹെല്‍മറ്റും ധരിച്ച്‌ ചുവപ്പും കറുപ്പും കളറുള്ള ബൈക്കിലാണ് അജ്ഞാതനെത്തിയതെന്ന് ബിനു പറയുന്നു.