video
play-sharp-fill
നാട്ടുകാർ കൊറോണയെ പേടിച്ച് വീട്ടിലിരിക്കുമ്പോൾ സ്ഥിരം തട്ടിപ്പുകളുമായി സോഷ്യൽ മീഡിയ സജീവം: കോറോണയ്ക്ക് റീച്ചാർജ് ചെയ്യേണ്ട, ജിബി സൗജന്യമായി നൽകും; നരേന്ദ്രമോദിയുടെ വക റീച്ചാർജ് ഓഫറുകൾ; വ്യാജന്മാരെ പൂട്ടാൽ സൈബർ സെല്ലും റെഡി

നാട്ടുകാർ കൊറോണയെ പേടിച്ച് വീട്ടിലിരിക്കുമ്പോൾ സ്ഥിരം തട്ടിപ്പുകളുമായി സോഷ്യൽ മീഡിയ സജീവം: കോറോണയ്ക്ക് റീച്ചാർജ് ചെയ്യേണ്ട, ജിബി സൗജന്യമായി നൽകും; നരേന്ദ്രമോദിയുടെ വക റീച്ചാർജ് ഓഫറുകൾ; വ്യാജന്മാരെ പൂട്ടാൽ സൈബർ സെല്ലും റെഡി

സ്വന്തം ലേഖകൻ

കോട്ടയം: നാട്ടുകാർ കൊറോണയെപ്പേടിച്ച് വീട്ടിലിരിക്കുമ്പോൾ സ്ഥിരം തട്ടിപ്പുമായി സോഷ്യൽ മീഡിയ സജീവമാകുന്നു. നൂറ് ജിബിയും നാനൂറ് ജീബിയും സൗജന്യമുണ്ടെന്ന വാഗ്ദാനങ്ങളുമായാണ് സാമൂഹ്യമാധ്യമങ്ങളിൽ തട്ടിപ്പ് സംഘം സജീവമായിരിക്കുന്നത്.

മുൻപ് പല തവണയായി ഇറങ്ങിയിരിക്കുന്ന വാട്‌സ്അപ്പിലെ തട്ടിപ്പ് സന്ദേശങ്ങളാണ് കൊറോണയുടെ പേരിൽ പൊടിതട്ടിയിറക്കുന്നത്. മോദി നെറ്റ് തരും, ഇന്റർനെറ്റിലെ ഓഫറുകൾ തരും, ഫോൺ റീച്ചാർജ് ചെയ്ത് തരും തുടങ്ങിയ തട്ടിപ്പ് നമ്പരുകളുമായാണ് സാമൂഹ്യമാധ്യമങ്ങളിൽ തട്ടിപ്പ് സംഘങ്ങൾ സജീവമായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് മറ്റു പല പേരുകളിലായിരുന്നു ഈ തട്ടിപ്പ് സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. എന്നാൽ, കൊറോണയുടെ പശ്ചാത്തലത്തിൽ തട്ടിപ്പ് സന്ദേശം വ്യാപകമായി പ്രചരിപ്പിക്കാൻ ഇപ്പോൾ ആരോ തീരുമാനിച്ചതിന് സമാനമാണ് ഈ സന്ദേശങ്ങൾ വൻ തോതിൽ പ്രചരിക്കുന്നത്.

നിരുപദ്രവകരമെന്നു തോന്നാവുന്ന ഇത്തരം സന്ദേശങ്ങൾ പലപ്പോഴും തട്ടിപ്പ് സംഘങ്ങൾ പ്രചരിപ്പിക്കുന്നതാവാമെന്നു സൈബർ സെൽ മുന്നറിയിപ്പ് നൽകുന്നു. ഈ സന്ദേശത്തോടൊപ്പമുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ പലപ്പോഴും തട്ടിപ്പ് സംഘങ്ങളുടെ വെബ് സൈറ്റിലേയ്ക്കാകും പോകുക. ഇത്തരത്തിൽ ഈ വെബ് സൈറ്റിൽ ചെന്നു കഴിയുമ്പോൾ, നമ്മുടെ ഫോണിലെ വിവവരങ്ങൾ പൂർണമായും, ചോർത്തിയെടുക്കാനും ബാങ്ക് അക്കൗണ്ടിലെ പണം ചോർത്താനും ശേഷിയുള്ളവയാവും ഈ വെബ് സൈറ്റുകൾ എന്നും സൈബർ സെൽ മുന്നറിയിപ്പ് നൽകുന്നു.

എന്നാൽ, ചില വെബ് സൈറ്റുകളിൽ ഇത്തരം ഉപദ്രവങ്ങൾ ഒന്നും ഉണ്ടാകണമെന്നും ഇല്ല. ചില സൈറ്റുകളുടെ പ്രമോഷനു വേണ്ടിയോ കമ്പനികളുടെ പ്രചരണത്തിനു വേണ്ടിയോ ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ പടച്ചു വിടാം. എന്തായാലും ഇത്തരം സൈറ്റുകളിലേയ്ക്കുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യും മുൻപ് ഒന്ന് സൂക്ഷിക്കുക.

വ്യാജ സന്ദേശങ്ങൾ ഇങ്ങനെ വരാം

1GB ഡേറ്റയും 1999 രുപ ടോക്ക്ടൈമും നൽകുന്നു……

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം ഈ മെസേജ് 4 ഗ്രൂപ്പിലേക്ക് അയക്കു
2 മിനിറ്റിനു ശേഷം നിങ്ങളുടെ ബാലൻസ് പരിശോധിക്കു
വോഡാഫോൺ -*111*6*4#,

എയർടെൽ -*121*9#,

ഐഡിയ -*121*5#,

എയർ സെൽ -*164*1*6#,

ഡോകോമ -*101*1*3#,

ബിഎസ്എൻഎൽ-h *162#,
ജിയോ -*174#.

ഇത് വ്യാജമല്ല ഞാനും ശരിക്കും അത്ഭുതപ്പെട്ടുപോയി കിട്ടാത്തവർ താഴെ കൊടുത്ത നമ്പറിൽ വിളിച്ചോളൂ✌
Call: *+91 9847963480*

100% ഉറപ്പു

100% ഉറപ്പു

100% ഉറപ്പു

100% ഉറപ്പു

100% ഉറപ്പു

100% ഉറപ്പു

 

Don’t Recharge your mobile Narendra Modi is Giving Rs.400/- as talk time … For the Grand success for his project( smart city ) …Send this message to Only 3 groups and check your balance after 5 minutes……

Vodafone-*111*6*2#
Airtel -*121*2#
Idea -*123*10#
Aircel -*165*6*1#
Docomo -*111*1*1#
Bsnl -*112#
Jio. -1991.

I am also Shocked…
But its True#