video
play-sharp-fill

Saturday, May 24, 2025
HomeMainകോ​വി​ഡ് വ​ള​ന്‍റി​യ​റാ​യി പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യം ; ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജോ​ലി ന​ൽ​കാം ; ഹെൽത്ത്​ ഇൻസ്​പെക്ടർ ചമഞ്ഞ്...

കോ​വി​ഡ് വ​ള​ന്‍റി​യ​റാ​യി പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യം ; ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജോ​ലി ന​ൽ​കാം ; ഹെൽത്ത്​ ഇൻസ്​പെക്ടർ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്തു : യുവതിയിൽനിന്ന്​ നാലുലക്ഷം തട്ടിയ ആലപ്പുഴ സ്വദേശി അറസ്റ്റിൽ

Spread the love

ആ​ല​പ്പു​ഴ: ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജോ​ലി ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞ്​ ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്ട​ർ ച​മ​ഞ്ഞ്​ യു​വ​തി​യി​ൽ​ നി​ന്ന്​ നാ​ലു​ല​ക്ഷം ത​ട്ടി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ എ​ട​ത്വ മ​രി​യാ​പു​രം പാ​റേ​ചി​റ വീ​ട്ടി​ൽ സു​മേ​ഷി​നെ​യാ​ണ്​ (39) സൗ​ത്ത്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ആ​ല​പ്പു​ഴ ഡി.​എം.​ഒ ഓ​ഫി​സി​ലെ സീ​നി​യ​ർ ക്ല​ർ​ക്കാ​ണെ​ന്ന്​ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് പ്രതി തട്ടിപ്പ് നടത്തിയത്.

നാ​ട്ടി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റാ​യാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. കോ​വി​ഡ് രൂ​ക്ഷ​മാ​യ സ​മ​യ​ത്ത് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് വ​ള​ന്‍റി​യ​റാ​യി പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യ​മാ​ണ്​ ത​ട്ടി​പ്പി​ന്​ തു​ണ​യാ​യ​ത്. പ്രതിയ്‌ക്കെതിരെ വി​വി​ധ ജി​ല്ല​ക​ളി​ൽ സ​മാ​ന സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കൂ​ടു​ത​ൽ പേ​ർ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ടോ​യെ​ന്ന്​ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

സൗ​ത്ത്​ സി.​ഐ എ​സ്. അ​രു​ൺ, എ​സ്.​ഐ​മാ​രാ​യ വി.​ഡി. ര​ജി​രാ​ജ്, ആ​ർ. മോ​ഹ​ൻ​കു​മാ​ർ, ടി.​സി. ബൈ​ജു, സു​ധീ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഉ​ല്ലാ​സ്, പി. ​വി​നു, വി​പി​ൻ​ദാ​സ്, അം​ബീ​ഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​​ചെ​യ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments