video
play-sharp-fill

വ്യാജ ഇഖാമ നിർമ്മിച്ച് വിൽപന ; രണ്ട് പേർ അറസ്റ്റിൽ

വ്യാജ ഇഖാമ നിർമ്മിച്ച് വിൽപന ; രണ്ട് പേർ അറസ്റ്റിൽ

Spread the love

 

സ്വന്തം ലേഖകൻ

റിയാദ് : വ്യാജ ഇഖാമ നിർമക്കുകയും,വിൽപ്പന നടത്തുകയും ചെയ്ത രണ്ടു വിദേശികളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. റിയാദിലെ ദഹറതുലബൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സംഘത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിത്.

അറസ്റ്റിലായ രണ്ടുപേരും സുഡാൻ പൗരന്മാരാണെന്നാണ് റിപ്പോർട്ട്. ഇവരിൽ നിന്നും പത്ത് വ്യാജ ഇഖാമകൾ പോലീസ് സംഘം പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചെന്നും ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുന്നതായും അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group