വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി റിസോര്‍ട്ടില്‍ താമസിച്ച്‌ മോഷണം; യുവതിയുടെ ഫോണും പണവുമായി മുങ്ങിയ യുവാവ് പൊലീസ് പിടിയില്‍

Spread the love

മേപ്പാടി: സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ച്‌ ഡല്‍ഹി സ്വദേശിയുടെ മൊബൈല്‍ഫോണും പഴ്സും മറ്റു വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളഞ്ഞ പ്രതി പിടിയില്‍.

ബെംഗളൂരു, ദേവനഹള്ളി സ്വദേശിയായ നാഗരാജ് (37) എന്നയാളെയാണ് മേപ്പാടി പൊലീസ് പിടികൂടിയത്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച്‌ ആണ് ഇയാള്‍ റിസോർട്ടില്‍ കഴിഞ്ഞിരുന്നത്. കവർച്ചക്ക് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടന്ന് ഒരാഴ്ചക്കുള്ളില്‍ മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്‌.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയിലേക്ക് എത്തിയത്. ഒ.എല്‍.എക്സ് വഴി വില്‍പന നടത്തിയ മോഷ്ടിച്ച മൊബൈല്‍ ഫോണും, ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരു സ്ഥലത്തും ഒരു ദിവസത്തില്‍ കൂടുതല്‍ താമസിക്കാതെ, ഒരു നഗരത്തില്‍ നിന്നും മറ്റൊരു നഗരത്തിലേക്ക് മാറി മാറി സഞ്ചരിച്ച്‌, വിവിധ പേരുകളില്‍ താമസിച്ച്‌ മോഷണം പതിവാക്കിയ ആളാണ് നാഗരാജ് എന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ പഴുതടച്ചുള്ള ശാസ്ത്രീയമായ അന്വേഷണം മൂലമാണ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പിടികൂടാന്‍ സാധിച്ചത്.