video
play-sharp-fill

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍  മുക്കുപണ്ടം പണയം വെച്ച് തട്ടിയത് ലക്ഷങ്ങള്‍; കോട്ടയം സ്വദേശി ദില്‍ജിത് പിടിയിലാകുമ്പോൾ…!

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിയത് ലക്ഷങ്ങള്‍; കോട്ടയം സ്വദേശി ദില്‍ജിത് പിടിയിലാകുമ്പോൾ…!

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച്‌ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കോട്ടയം ചങ്ങനാശ്ശേരി സ്വദേശി പിടിയില്‍.

പെരുന്ന പടിഞ്ഞാറെ പുത്തന്‍ പുരയില്‍ വീട്ടില്‍ ദില്‍ജിത് ഡി (26) ആണ് കീഴ് വായ്പ്പൂര്‍ പോലീസിന്റെ പിടിയിലായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച്‌ രണ്ടേമുക്കാല്‍ ലക്ഷത്തോളം രൂപ വായ്പയെടുത്താണ് പ്രതി തട്ടിപ്പ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുന്നന്താനം മാന്താനം കോളനിപ്പടി ഗീതാഞ്‌ജലി രാമചന്ദ്രന്‍ പിള്ളയുടെ മാന്താനത്തുള്ള ഗീതാഞ്‌ജലി ധനകാര്യ സ്ഥാപനത്തിലാണ് പ്രതി നാലുതവണയായി 67.700 ഗ്രാം മുക്കുപണ്ടം പണയം വച്ച്‌ പണം തട്ടിയത്. പണയം വെച്ച പണ്ടങ്ങള്‍ തിരിച്ചെടുക്കാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടങ്ങള്‍ ആണെന്ന് കണ്ടെത്തിയത്. പ്രതിയെ മാന്താനത്ത് നാട്ടുകാര്‍ തടഞ്ഞു വെച്ച്‌ പോലീസിന് കൈമാറി.

കോട്ടയം ഈസ്റ്റ്‌, തൃക്കൊടിത്താനം, ചങ്ങാനാശ്ശേരി, നെടുമുടി പോലീസ് സ്റ്റേഷനുകളില്‍ വിശ്വാസവഞ്ചന, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.