video
play-sharp-fill

സൂപ്പർ ആവണമല്ലോ..! ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാൻ ഉള്ളതാണ്! ജീവൻ ഊറ്റി കൊടുക്കുന്നത് കൊണ്ടു തന്നെ താങ്കളുടെ അമ്മയുടേത് ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെ ആണ്..!! ഫോട്ടോയ്ക്ക് അശ്ലീല കമന്റിട്ടവന് വയർ നിറച്ചും മറുപടി നൽകി അശ്വതി ശ്രീകാന്ത്

സൂപ്പർ ആവണമല്ലോ..! ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാൻ ഉള്ളതാണ്! ജീവൻ ഊറ്റി കൊടുക്കുന്നത് കൊണ്ടു തന്നെ താങ്കളുടെ അമ്മയുടേത് ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെ ആണ്..!! ഫോട്ടോയ്ക്ക് അശ്ലീല കമന്റിട്ടവന് വയർ നിറച്ചും മറുപടി നൽകി അശ്വതി ശ്രീകാന്ത്

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: സോഷ്യൽ മീഡിയയിൽ സ്ത്രീകളുടെ ചിത്രം കണ്ടാൽ ഉടൻ തന്നെ അശ്ലീല പോസ്റ്റുകളുമായി എത്തുന്ന ഞരമ്പ് രോഗികളുടെ എണ്ണം കൂടുതലാണ്. ഇത്തരത്തിൽ എത്തുന്ന ഞറമ്പ് രോഗികളെ ഭയന്നാണ് പല സ്ത്രീകളും സോഷ്യൽ മീഡിയ പോലും ഉപേക്ഷിക്കുന്നത്.

ഇതിനിടെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോയ്ക്ക് ചുവട്ടിൽ അശ്ലീല കമന്റിട്ട യുവാവിന് അശ്വതി ശ്രീകാന്ത് ചുട്ടമറുപടി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം അശ്വതി തന്റെ ഫെയ്‌സ്ബുക്കിലെ പ്രൊഫൈൽ ചിത്രം മാറ്റിയിരുന്നു. ഈ ചിത്രത്തിന് ചുവട്ടിൽ നഹാബ് നഹാബ് എന്ന പ്രൊഫൈലിൽ നിന്നും – നല്ല മുല – എന്ന കമന്റ് ഇട്ടു. ഈ കമന്റിനാണ് അശ്വതി കിടിലൻ മറുപടി നൽകിയത്.

സൂപ്പർ ആവണമല്ലോ..! ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാൻ ഉള്ളതാണ്! ജീവൻ ഊറ്റി കൊടുക്കുന്നത് കൊണ്ടു തന്നെ താങ്കളുടെ അമ്മയുടേത് ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെ ആണ്..!! –

എന്ന അശ്വതിയുടെ മറുപടി ഉടൻ തന്നെ വൈറലാകുകയും ചെയ്തു. അശ്വതിയെ പിൻതുണച്ച് നൂറുകണക്കിന് ആളുകളാണ് ഉടൻ തന്നെ കമന്റിൽ രംഗത്ത് എത്തിയത്.

ഇതിനു പിന്നാലെ ഇയാളുടെ പ്രൊഫൈൽ ലിങ്ക് തപ്പിയെടുത്ത് അശ്വതിയുടെ ഫോട്ടോയ്ക്കടിയിൽ പോസ്റ്റ് ചെയ്തു തെറിവിളിയും തുടങ്ങി. കൂട്ടമായ ആക്രമണം ഉണ്ടായതോടെ ഇയാൾ തന്റെ കമന്റ് ബോക്‌സ് അടച്ചു പൂട്ടി മുങ്ങുകയായിരുന്നു. എന്നിട്ടും സൈബർ സംഘം ഇയാൾക്കു നേരെ ശക്തമായ ആക്രമണമാണ് നടത്തുന്നത്.