
ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയിൽ ബംഗാളിയായ വ്യാജ ഡോക്ടറും സംഘവും പിടിയിൽ
സ്വന്തംലേഖകൻ
പത്തിരിപ്പാല : ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ റെയ്ഡിൽ വ്യാജഡോക്ടറും കൂട്ടാളികളും പിടിയിലായി. ബംഗാൾ സ്വദേശികളായ ദീപാങ്കുർ വിശ്വാസ്, ദീപാങ്കുർ മണ്ഡോർ, സുബ്രതോ സർക്കാർ എന്നിവരാണ് പിടിയിലായത്.
പത്തിരിപ്പാല റോഡിൽ വാടക വീട്ടിൽ താമസിച്ചാണ് ഇവർ വ്യാജ ആയുർവേദ ചികിത്സ നടത്തിയിരുന്നത്. ഇവരുടെ പക്കൽ നിന്നും വിവിധ പരിശോധന ഉപകരണങ്ങളും അലോപ്പതി മരുന്നുകളും വിവിധ ഓയിന്റ്‌മെന്റുകളും പിടിച്ചെടുത്തു. മൂലക്കുരു, ഫിസ്റ്റൂല തുടങ്ങിയവയ്ക്കായിരുന്നു ചികിത്സ.
ഹെൽത്ത് സൂപ്പർ വൈസർ കെ.ഹരിപ്രകാശ്, ഇൻസ്‌പെക്ടർ എ.കെ.ഹരിദാസ്, ജെ.എച്ച്.ഐമാരായ എം.പ്രസാദ്, ആർ.രമ്യ, നിജി കെ.കൃഷ്ണൻ, നൈസൽ മുഹമ്മദ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
Third Eye News Live
0