
ബുക്ക് പ്രിന്റിംഗിനെന്ന് കള്ളം പറഞ്ഞ് വീട് വാടകക്കെടുത്തു; യഥാർത്ഥത്തിൽ നടത്തിക്കൊണ്ട് വന്നത് കള്ളനോട്ടടി; വീട്ടുടമയുടെ പരാതിയില്‍ പത്തനാപുരം സ്വദേശിയെ വലയിലാക്കി ക്രൈംബ്രാഞ്ച്
സ്വന്തം ലേഖകൻ
പത്തനംതിട്ട: ബുക്ക് പ്രിന്റിംഗ് നടത്താനെന്ന വ്യാജേന വീട് വാടകയ്ക്ക് എടുത്ത് കള്ളനോട്ട് അടിച്ചു വിതരണം ചെയ്ത പത്തനാപുരം സ്വദേശി ക്രൈംബ്രാഞ്ചിന്റെ പിടിയിലായി.
സംഭവത്തില്‍ പത്തനാപുരം പൂങ്കുളഞ്ഞി സ്വദേശി അനീഷ് (38) ആണ് അറസ്റ്റിലായത്. ഇയാള്‍ ഏഴംകുളം പ്ലാന്റേഷൻ മുക്കില്‍ വീട് വാടകയ്ക്ക് എടുത്ത് കള്ളനോട്ട് അച്ചടിച്ച് വരികയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാടക വീട്ടുടമയുടെ പരാതിയില്‍ അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
Third Eye News Live
0