play-sharp-fill
ദുരിതാശ്വാസ സഹായം അഭ്യർത്ഥിച്ച യുവതിയുടെ പോസ്റ്റിൽ അശ്ളീല കമന്റ്; പ്രവാസി യുവാവ് അറസ്റ്റിലാകും: നാട്ടിലെത്തിയാലുടൻ പിടികൂടാൻ പൊലീസ്

ദുരിതാശ്വാസ സഹായം അഭ്യർത്ഥിച്ച യുവതിയുടെ പോസ്റ്റിൽ അശ്ളീല കമന്റ്; പ്രവാസി യുവാവ് അറസ്റ്റിലാകും: നാട്ടിലെത്തിയാലുടൻ പിടികൂടാൻ പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി ; കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തത്തിനിടയില്‍ സഹായം അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയായില്‍ പോസ്റ്റിട്ട യുവതിയെ അപകീര്‍ത്തിപ്പെടുത്തിയ യുവാവിനെതിരെ സംസ്ഥാനസര്‍ക്കാര്‍ നിയമ നടപടിക്ക് ഒരുങ്ങുന്നു.


കോഴിക്കോട് നരിക്കുനി സ്വദേശിനിയായ നിയമ വിദ്യാര്‍ത്ഥിനി രജിഷ്മയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സ്ത്രീകള്‍ക്ക് ആവശ്യമായ പാഡുകള്‍ എത്തിക്കണമെന്ന പോസ്റ്റ് ഫെയ്സ് ബുക്കില്‍ ഇട്ടത്.ഇതില്‍ നരിക്കുനി സ്വദേശിയും ഒമാന്‍ ലുലൂ ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷര്‍ ആയിരുന്ന രാഹുല്‍ സി.പി അശ്ളീല പ്രതികരണം നടത്തിയതാണ് വിനയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


കുറച്ച് ‘കോണ്ടം കൂടെ ആയാലോ’എന്ന കമന്‍റാണ് പൊല്ലാപ്പാക്കിയത്.
ഇത് വിവാദമായതിനെ തുടര്‍ന്ന് ലുലു ഗ്രൂപ്പിന്‍റെ ഒമാന്‍ എച്ച്.ആര്‍.മാനേ ജര്‍ 19ന് രാഹുലിനെ ജോലിയില്‍ നിന്നും പുറത്താക്കിയതായി വിവരം പുറത്തു വന്നു.
ഇതിനെ തുടര്‍ന്നാണ്
അടുത്ത ദീവസം നാട്ടിലെത്തുന്ന രാഹുലിനെതിരെ സൈബര്‍ കേസ് എടുക്കുന്നതിന് പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.


സംഭവം വിവാദമായതോടെ കമന്‍റ്‌ പിന്‍വലിക്കുകയും അതോടെപ്പൊം താന്‍ മദ്യലഹരിയിലാണ് ഇത് ചെയ്തതെന്നും കേരള ജനതയോട് ഒന്നടങ്കം ഹ്യദയത്തില്‍ തൊട്ട് മാപ്പ് ചോദിക്കുന്നുവെന്നും ഫെയ്സ് ബുക്ക് ലൈവില്‍ രാഹുല്‍ പറയുന്നു.
എനിക്ക് ഈ സ്ക്രീന്‍ഷോട്ട് കിട്ടിയില്ലായിരുന്നുവെങ്കില്‍ ഈ സത്യം ലോകത്തെ അറിയിക്കാന്‍ കഴിയില്ലായിരുന്നു… ഇത്തരത്തില്‍ നൂറ്കണക്കിന് ആളുകളാണ് നമ്മെ ദിനം പ്രതി അപമാനിക്കുന്നത്…
ഞാന്‍ ഇട്ട പോസ്റ്റിന് തന്ന മറുപടിയെ വ്യക്തിപരമായി കാണുന്നില്ല..പക്ഷേ സമൂഹം ഇപ്പോള്‍ നേരിടുന്ന പ്രശ്നം അതീവ ഗുരുതരമാണ്.ഞാന്‍ ആ പ്രതികരണത്തിനെതിരെ പ്രതികരിച്ചത് ഇതിലുടെ പ്രളയദുരിതം അനുഭവിക്കുന്ന സ്ത്രീസമൂഹത്തെയാണ് അധിക്ഷേപിച്ചിരിക്കുന്നതെന്ന് രജീഷ്മ പറഞ്ഞു