
ജവാൻ മുതൽ ജോണി വാക്കർ വരെ..! ഓൺലൈനായി ഓർഡർ ചെയ്താൽ ഇമെയിലും എസ്.എം.എസും വരും, മദ്യം മാത്രം വരില്ല : ലോക് ഡൗണിൽ ബെവ്‌കോയുടെ പേരിലും തട്ടിപ്പ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക ഡൗണിൽ സംസ്ഥാനത്തെ ബിവറേജേസ് ഔട്ട്‌ലെറ്റുകളും കള്ള് ഷാപ്പുകളും പൂട്ടിയതോടെ സ്ഥിരമായി മദ്യപിക്കുന്നവർ ചാരായം വാറ്റാനും വ്യാജ മദ്യം ഉണ്ടാക്കാനും പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്.
ഇതിനിടെയാണ് ബിവറേജസ് കോർപറേഷൻ വെബ്‌സൈറ്റിന്റെ പേരിലും തട്ടിപ്പുകാർ രംഗത്ത് എത്തിയിരിക്കുന്നത്. തട്ടിപ്പിനായി ബിവറേജസ് കോർപ്പറേഷന്റെ പേര് ചേർത്തു തന്നെയാണ് വ്യാജ സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനായി കോർപറേഷന്റെ ലോഗോയും ചേർത്തിട്ടുണ്ട്. ജവാൻ മുതൽ ജോണി വാക്കർ വരെ ബെവ്‌കോയിൽ ലഭിക്കുന്ന ഏതാണ്ടെല്ലാ ബ്രാൻഡ് മദ്യത്തിന്റെയും വിലയുൾപ്പെടെ സൈറ്റിൽ ഡിസ്‌പ്ലേയും ചെയ്തിട്ടുമുണ്ട്. മദ്യപിക്കുന്നവർ ആരായാലും ഒരു നിമിഷമൊന്ന് ഓർഡർ ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യും.
സൈറ്റിൽ ഡിസ്‌പ്ലെ ചെയ്തിരിക്കുന്നവയിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന കുപ്പിക്ക് നേർക്ക് ക്ലിക്ക് ചെയ്താൽ നേരെ വിലാസം നൽകാനുള്ള പേജിലേക്ക് ആവും പോവുക. ശേഷം പണം ഒടുക്കാനുള്ള അവസരം. കാഷ് ഓൺ ഡെലിവറി സൗകര്യവും ഉണ്ട്.
ഉപഭോക്താവിന്റെ ബുക്കിങ് പൂർത്തിയായാൽ വിശ്വാസ്യത ഉറപ്പിച്ച് ഇ മെയിലും എസ്എംഎസും വരും. പക്ഷേ മദ്യം മാത്രം വരില്ല.
ബെവികോയുടെ പേരിലുള്ള തട്ടിപ്പ് ശ്രദ്ധയിൽ പെട്ടതോടെ വിഷയം പരിശോധിക്കാൻ ശ്രമിച്ച എക്‌സൈസ് വിജിലൻസ് എസ്.പി. കെമുഹമ്മദ് ഷാഫി ഓൺലൈനിൽ ബുക്കു ചെയ്തു. പക്ഷേ പണം കൊടുത്തില്ല, ക്യാഷ് ഓൺ ഡെലിവറി കൊടുത്തു. അതിന് മെസേജായി രസീത് വരികെയും ചെയ്യുകായായിരുന്നു. എന്നാൽ പിന്നീട് മദ്യം വന്നില്. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.
സംസ്ഥാനത്ത് ലോക്ക്ഡൗണിന്റെ തുടക്കത്തിൽ ഓൺലൈൻ മദ്യവിൽപന തുടങ്ങാൻ സർക്കാർ പദ്ധതിട്ടിട്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയക്കാനായില്ല. ഇതിന്റെ ചുവട് പിടിച്ചാണ് ബെവ്‌കോയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയിരിക്കുന്നത്