ഓസ്ട്രേലിയയിൽ കാട്ടുതീയ്ക്ക് ശമനമില്ല;  ”ജനവാസ മേഖലകൾ ആവാസയോഗ്യമല്ലാതായി”

Spread the love

 

സ്വന്തം ലേഖകൻ

ഓസ്‌ട്രേലിയ: ഓസ്ട്രേലിയയിൽ കാട്ടുതീയ്ക്ക് ശമനമില്ല. സെപ്റ്റംബറിൽ തുടങ്ങിയ കാട്ടുതീ ഇപ്പോഴും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിച്ചതോടെ കനത്ത പുകയും ചാരവും മൂടി ജനവാസ മേഖലകൾ ആവാസയോഗ്യമല്ലാതായിരിക്കുകയാണ്.

ആയിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും തീ പടരുന്നെങ്കിലും ന്യൂ സൗത്ത് വെയ്ൽസിലാണു രൂക്ഷം. മെൽബൽ, സിഡ്നി ഉൾപ്പെടെയുള്ള വലിയ നഗരങ്ങളും തീ പിടുത്തത്തിന്റെ കെടുതികളിലാണ്. ന്യൂ സൗത്ത് വെയ്ൽസിൽ ഏഴു ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ 18 പേർ മരിച്ചതായാണു കണക്ക്. 1200-ലേറെ വീടുകൾ നശിച്ചു. ഏകദേശം 5.5 ദശലക്ഷം ഹെക്ടർ പ്രദേശം കത്തിയമർന്നു. വിക്ടോറിയ ആൻഡ് ന്യൂ സൗത്ത് വെയ്ൽസിൽ (എൻഎസ്ഡബ്ള്യു) 17 പേരെയെങ്കിലും കാണാതായെന്നു അധികൃതർ പറഞ്ഞു. എൻ.എസ്.ഡബ്ള്യുവിന്റെ തെക്കൻ തീരത്ത് പ്രദേശത്തെ ഏറ്റവും വലിയ ഒഴിപ്പിക്കലാണു നടക്കുന്നത്. സിഡ്നിയിലേക്കും കാൻബറയിലേക്കും പോകുന്നവരുടെ കാറുകളുടെ തിരക്കു കാരണം ദേശീയപാതയിൽ വലിയ ഗതാഗതക്കുരുക്കാണ്.