‘സിനിമകളുടെ പരാജയം എന്റെ തെറ്റ്, മറ്റാരെയും കുറ്റപ്പെടുത്താനില്ല’

Spread the love

ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധന്‍ തുടങ്ങിയ ചിത്രങ്ങൾ തീയേറ്ററുകളിൽ പരാജയപ്പെട്ടതിന് മറ്റാരെയും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് ബോളിവുഡ് നടൻ അക്ഷയ് കുമാർ. തന്‍റെ സിനിമകൾ വിജയിക്കാത്തത് തന്‍റെ തെറ്റാണെന്നും അക്ഷയ് കുമാർ പറഞ്ഞു. തന്‍റെ ഏറ്റവും പുതിയ ചിത്രമായ കട്ടപ്പുലിയുടെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അക്ഷയ് കുമാർ.

” തിയേറ്ററില്‍ വിജയിക്കാത്തത് ഞങ്ങളുടെ തെറ്റാണ്. എന്റെ തെറ്റാണ്. പ്രേക്ഷകര്‍ക്ക് വേണ്ടത് എന്താണെന്ന് മനസിലാക്കി ഞാന്‍ മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നു. ഇവിടെ എന്നെ അല്ലാതെ മറ്റാരെയും കുറ്റപ്പെടുത്താനില്ല’, അക്ഷയ് പറഞ്ഞു

അതോടൊപ്പം ഒടിടി സിനിമകള്‍ തിരഞ്ഞെടുക്കുന്നത് അത് സിനിമകള്‍ വിജയിക്കാന്‍ സുരക്ഷിതമായ ഇടമാണെന്ന് കരുതിയല്ലെന്നും അക്ഷയ് കുമാര്‍ വ്യക്തമാക്കി. ‘ഒടിടി റിലീസ് ഒരിക്കലും സെയ്ഫ് ആണെന്ന് പറയാന്‍ സാധിക്കില്ല. കാരണം അതും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണം. ഒന്നും സുരക്ഷിതമല്ല, ഒടിടി ഞങ്ങളുടെ ഒരു സുരക്ഷിതമായ ഇടമൊന്നുമല്ല. ഒടിടിയിലെ ചിത്രങ്ങളും പ്രേക്ഷകര്‍ കാണുന്നുണ്ട്. മാധ്യമങ്ങളും നിരൂപകരും കാണുന്നുണ്ട്. അവര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യും. അതുകൊണ്ട് സുരക്ഷിതമായൊരു ഇടം എന്നൊന്നില്ല. മറിച്ച് നമ്മള്‍ കഠിനാധ്വാനം ചെയ്യുക എന്ന് മാത്രമെയുള്ളുവെന്നും’, അക്ഷയ് കുമാർ കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group