play-sharp-fill
‘മഹാൻ’ മലയാളത്തിലെടുത്താൽ നായകന്മാരായി മമ്മൂട്ടിയും ദുൽഖറും; കാർത്തിക് സുബ്ബരാജ്

‘മഹാൻ’ മലയാളത്തിലെടുത്താൽ നായകന്മാരായി മമ്മൂട്ടിയും ദുൽഖറും; കാർത്തിക് സുബ്ബരാജ്

വ്യത്യസ്തമായ ചിത്രങ്ങളിലൂടെ വിജയം കൊയ്യുകയും കേരളത്തിലടക്കം ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. വിക്രം, ധ്രുവ് വിക്രം എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ മഹാൻ ആണ് കാർത്തിക് സംവിധാനം ചെയ്ത് ഒടുവിൽ പുറത്തുവന്നത്. ഈ ചിത്രം മലയാളത്തിലെടുത്താൽ ആരെല്ലാമായിരിക്കും നായകവേഷങ്ങളിൽ എന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

മഹാൻ മലയാളപതിപ്പിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും നായകന്മാരായാൽ നന്നായിരിക്കും എന്ന് കാർത്തിക് സുബ്ബരാജ് പറഞ്ഞു. മലയാളത്തിൽ നിർമിക്കുന്ന രണ്ട് ചിത്രങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കമൽ ഹാസനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ ആ​ഗ്രഹമുണ്ട്. പക്ഷേ അദ്ദേഹം ഇപ്പോൾ തിരക്കിലാണെന്നും കാർത്തിക് സുബ്ബരാജ് പറഞ്ഞു.

തെന്നിന്ത്യൻ സിനിമകൾ ബോളിവുഡ് മേഖലകളിൽ ആധിപത്യം സ്ഥാപിക്കുന്ന വിഷയത്തിനേക്കുറിച്ചും കാർത്തിക് സംസാരിച്ചു. സിനിമയ്ക്ക് ഭാഷ ഒരു തടസമാണെന്ന് തോന്നുന്നില്ല. തെന്നിന്ത്യൻ സിനിമ, ഉത്തരേന്ത്യൻ സിനിമ എന്നതിനേക്കാൾ ഇന്ത്യൻ സിനിമ എന്ന് പറയാനാണ് താൻ താത്പര്യപ്പെടുന്നത്. വലിയ അജണ്ടകളാണ് ഇത്തരം വേർതിരിവുകൾക്ക് പിന്നിൽ. താനതിലൊന്നും വിശ്വസിക്കുന്നില്ലെന്നും യുവസംവിധായകൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group