video
play-sharp-fill

ന്യൂജനറേഷൻ നടന്മാരിൽ ആർട്ടിസ്റ്റ് എന്ന് ഉറക്കെ പറയാൻ കഴിയുന്ന ഒരാളേയുള്ളു, അത് ഫഹദ് ഫാസിലാണ് :വെളിപ്പെടുത്തലുമായി കല്ലിയൂർ ശശി

ന്യൂജനറേഷൻ നടന്മാരിൽ ആർട്ടിസ്റ്റ് എന്ന് ഉറക്കെ പറയാൻ കഴിയുന്ന ഒരാളേയുള്ളു, അത് ഫഹദ് ഫാസിലാണ് :വെളിപ്പെടുത്തലുമായി കല്ലിയൂർ ശശി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മലയാള സിനിമയിൽ ഇന്നത്തെ നിലയിൽ ചിലമാറ്റങ്ങൾ വന്നതിന് കാരണം നടൻ ഫഹദ് ഫാസിലാണെന്ന വെളിപ്പെടുത്തലുമായി നിർമ്മാതാവ് കല്ലിയൂർ ശശി. അഥിഭാവുകത്വം ഇല്ലാതെ കഥാപാത്രങ്ങൾ ചെയ്യുന്നവർ തന്നെയാണ് മലയാള സിനിമയിൽ ഇപ്പോൾ കൂടുതൽ. അത് നല്ലൊരു സെനാണ്, പുതിയ തലമുറയിൽ അതിന് തുടക്കമിട്ടത് ഫഹദ് ഫാസിലാണെന്നും പറഞ്ഞു.

റിയലിസ്റ്റിക്കായി അഭിനയിക്കാനാണ് ഇപ്പോൾ പുതുതലമുറയിലെ നടന്മാർ ശ്രമിക്കുന്നതെന്നും കല്ലിയൂർ ശശി വ്യക്തമാക്കുന്നു. ഇടക്കാലത്ത് വിട്ടുനിന്നിട്ട് തിരിച്ചുവന്ന് ചെയ്ത സിനിമകൾ എല്ലാം മികച്ചതായിരുന്നു. നല്ല ക്യാലിബർ ഉള്ള നടനാണ് ഫഹദ്. ന്യൂജനറേഷൻ നടന്മാരിൽ ആർട്ടിസ്റ്റ് എന്ന് ഉറക്കെ പറയാൻ കഴിയുന്ന ഒരാളേയുള്ളൂ, അത് ഫഹദ് ഫാസിലാണ് . യഥാർത്ഥ ആർട്ടിസ്റ്റാണ് അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാള സിനിമാരംഗത്തെ തൊണ്ടിമുതലും ദൃക്‌സാക്ഷിയുമൊക്കെ ഫഹദ് ഫാസിലല്ലാതെ മറ്റൊരു അറിയപ്പെടുന്ന ഹീറോയും അഭിനയിക്കാൻ തയ്യാറാവില്ല. അവരെല്ലാം സ്വന്തം ഇമെജേ നോക്കത്തുള്ളൂ. ഫഹദ് അവിടെ നോക്കിയത് തന്റെ കഥാപാത്രമായിരുന്നു. ചുരുക്കം ചിലർക്കെ അതിന് കഴിയു എന്നും കല്ലിയൂർ ശശി

Tags :