സിനിമയിൽ താരപദവി സ്ഥാനം അവസാനിച്ചിരിക്കുകയാണ് ; എല്ലാവരും എല്ലാ റോളുകളും ചെയ്യാൻ ശ്രമിക്കുന്നുണ്ട് ; വെളിപ്പെടുത്തലുമായി ഫഹദ് ഫാസിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : ഇപ്പോൾ മലയാള സിനിമ വാഴുന്ന യുവനായകന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. തന്റേതായ ശൈലിയിലൂടെ ഏറ്റെടുത്ത കഥാപാത്രങ്ങളെല്ലാം മികച്ചതയിലെത്തിക്കാൻ ശ്രമിക്കാറുണ്ട് താരം.കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിലാണ് താരം ഇപ്പോൾ.

‘താൻ ചിത്രങ്ങൾ ഏറ്റെടുക്കുന്നത് താരപദവിയുടെ അടിസ്ഥാനത്തിലല്ലെന്നും നായക വേഷംതന്നെ വേണം എന്ന നിർബന്ധമില്ലെന്നും അദ്ദേഹം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എല്ലാവരും എല്ലാത്തരം റോളും ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഒരു സ്റ്റാർ അത്തരം റോളുകൾ ചെയ്യുമ്പോഴാണ് അത് മറ്റൊരു തലത്തിലേക്ക് എത്തുന്നതെന്ന് എനിക്ക് തോന്നുന്നു.ഇപ്പോൾ സിനിമയിൽ താരപദവി സ്ഥാനം അവസാനിച്ചിരിക്കുകയാണെന്നും താരം പറഞ്ഞു.

താൻ ചെയ്ത ചില സിനിമകൾ ബോളിവുഡിൽ റീമേക്ക് ചെയ്യാനുള്ള ശ്രമം നടക്കുകയാണ്. അവിടുത്തെ സൂപ്പർസ്റ്റാറുകളാണ് അതിൽ അഭിനയിക്കാൻ പോകുന്നത്.’

അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ് ആണ് ഫഹദിന്റെ തീയേറ്ററിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ നായികയായി എത്തുന്നത് നസ്‌റിയയാണ്.ഫെബ്രുവരി 14ന് ചിത്രം തിയറ്ററുകളിലെത്തും.ഇപ്പോൾ തന്നെ ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.