play-sharp-fill
സ്ത്രീകളിലെ തൈറോയ്ഡ്; ആരംഭഘട്ടത്തിലെ രോഗ നിര്‍ണയം നടത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച്‌ ഭേദമാക്കാവുന്ന തൈറോയിഡ് രോഗങ്ങളെ പറ്റി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്ത്രീകളിലെ തൈറോയ്ഡ്; ആരംഭഘട്ടത്തിലെ രോഗ നിര്‍ണയം നടത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച്‌ ഭേദമാക്കാവുന്ന തൈറോയിഡ് രോഗങ്ങളെ പറ്റി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്വന്തം ലേഖകൻ
സ്ത്രീകള്‍ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് തൈറോയ്ഡ് വീക്കം . ഇതുമൂലം ഗര്‍ഭ ധാരണത്തിലും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു .കഴുത്തിന് താഴ്ഭാഗത്ത് ശബ്ദനാളത്തിന് മുമ്ബിലായി കാണുന്ന അന്തസ്രാവി ഗ്രന്ധിയാണ് തൈറോയ്ഡ്.

മനുഷ്യ ശരീരത്തിലെ ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുന്ന തൈറോക്സി ന്‍, കാല്‍സിടോണിന്‍ എന്നീ ഹോര്‍മോണുകളാണ് തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നത്. ശരീരത്തിന്റെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഈ ഹോര്‍മോണുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് തൈറോയ്ഡ് രോഗത്തിന് പ്രധാന കാരണം. തൈറോയ്ഡിന്റെ കുറവ് മൂലം ഹൈപ്പോ തൈറോയ്ഡിസവും കൂടുതലായാല്‍ ഹൈപ്പര്‍ തൈറോയ്ഡിസവും ഉണ്ടാകുന്നു.

തൈറോയ്ഡ് ഹോര്‍മോണ്‍ കൂടിയ അളവില്‍ ഉത്പാദിപ്പിക്കപ്പെടുമ്ബോഴുണ്ടാകുന്ന അവസ്ഥയാണിത് ഹൈപ്പര്‍ തൈറോയ്ഡിസം. 20നും 50നും ഇടയിലുളള സ്ത്രീകളിലാണ് പ്രധാനമായും ഇത് കണ്ടുവരുന്നത്. പാരമ്ബര്യ രോഗമായും വരാം. തൈറോയ്ഡ് ഹോര്‍മോണ്‍ കൂടിയ അവസ്ഥയില്‍ കാഴ്ച നഷ്ടപ്പെട്ട് ശരീരം ശോഷിച്ച്‌ പോകും. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരം മെലിയുക, അമിത വിയര്‍പ്പ്, അമിത വിശപ്പ്, നെഞ്ചിടിപ്പ് വര്‍ദ്ധിക്കല്‍, നെഞ്ചെരിച്ചില്‍, ദഹനക്കേട്, അമിത ക്ഷീണം, മാനസിക സമ്മര്‍ദ്ദം, കൈകാല്‍ വിറയല്‍, ഉറക്കക്കുറവ്, ക്രമരഹിതമായ മാസമുറ, കണ്ണ് പുറത്തേക്ക് തളളിവരല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കുറയുന്ന അവസ്ഥയാണിത് ഹൈപ്പോ തൈറോയ്ഡിസം. ചികിത്സിച്ചില്ലെങ്കില്‍ ഹോര്‍മോണിന്റെ അളവ് കുറഞ്ഞ് അവസാനം കോമ അവസ്ഥയില്‍ വരെയെത്തും. അയഡിന്റെ അഭാവം, തൈറോയ്ഡൈറ്റിസ് എന്നിവ മൂലമാണ് ഹൈപ്പോ തൈറോയ്ഡിസം ഉണ്ടാകുന്നത്.

ജന്മനായുളള ഹൈപ്പോ തൈറോയ്ഡിസം ചികിത്സിച്ചില്ലെങ്കില്‍ നവജാതശിശുക്കളില്‍ ബുദ്ധിമാന്ദ്യവും വളര്‍ച്ച മുരടിക്കലുമുണ്ടാവും. 40 വയസിന് മുകളിലുളള സ്ത്രീകളിലാണ് പ്രധാനമായും ഹൈപ്പോ തൈറോയ്ഡിസം കണ്ടുവരുന്നത്.അമിതക്ഷീണം, അമിത വണ്ണം, മുഖത്തും കൈകാലുകളിലും നീര്‍വീക്കം, ശരീരം തണുക്കല്‍, ക്രമരഹിതമായ ആര്‍ത്തവം, മാനസിക സമ്മര്‍ദ്ദം, വിഷാദം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

ഹൈപ്പോതൈറോയ്ഡിസത്തിന്റെ ഒരു പ്രധാന കാരണമാണ് തൈറോയിഡൈറ്റിസ്. തൈറോയ്ഡ് ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ട് ഉണ്ടാകുന്ന മറ്റൊരു പ്രധാന രോഗമാണ് ഗോയിറ്റര്‍. തൈറോയ്ഡ് ഗ്രന്ഥി വീങ്ങി കഴുത്തില്‍ മുഴയായി വളര്‍ന്നു വരുന്നു. അയഡിന്റെ കുറവും തൈറോയിഡൈറ്റിസ് മൂലവും ഗോയിറ്റര്‍ ഉണ്ടാകാം. അപൂര്‍വം ചിലരില്‍ കാന്‍സറാകാനും സാദ്ധ്യതയുണ്ട്.

ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ഒരു പ്രധാന കാരണമാണ് ഗ്രേവ്സ് ഡിസീസ്. ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ തൈറോയിഡിന്റെ പ്രവര്‍ത്തനത്തെ കൂട്ടുകയും ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യും. രോഗം കൂടി കണ്ണിനെ ബാധിച്ച്‌ കണ്ണുതളളി വരുന്നു.

രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലാണ് പലരും ചികിത്സ തേടിയെത്താറുളളത്. ആരംഭഘട്ടത്തിലെ രോഗ നിര്‍ണയം നടത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച്‌ ഭേദമാക്കാവുന്നതാണ് തൈറോയിഡ് രോഗങ്ങള്‍