‘ഇത്തവണ ബോംബ് പൊട്ടുമോ’ ?; സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമമെന്ന് സ്വപ്ന സുരേഷ്; വൈകീട്ട് ലൈവിലൂടെ വിവരങ്ങൾ പുറത്തുവിടും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സ്വര്‍ണ്ണ കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങളുമായി ഇന്ന് വൈകിട്ട് ലൈവില്‍ വരുമെന്ന് അറിയിച്ച് സ്വപ്‌ന സുരേഷ്.

ഒത്ത് തീര്‍പ്പ് ശ്രമം നടത്താന്‍ ചിലര്‍ സമീപിച്ചതായി സ്വപ്‌ന ഫേസ്ബുക്കില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതിനായാണ് 5 മണിക്ക് സ്വപ്ന ലൈവില്‍ വരുമെന്ന് അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യവും അറിയിച്ചത്.

‘സ്വര്‍ണ്ണ കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാന്‍ വൈകിട്ട് 5 മണിക്ക് ലൈവില്‍ വരും.’ എന്ന് മാത്രമാണ് സ്വപ്‌ന അറിയിച്ചത്.സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും സ്വപ്‌ന പുറത്ത് വിട്ടിട്ടില്ല.

അതേസമയം സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്തുവരികയാണ്. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലായി ഒന്‍പത് മണിക്കൂര്‍ വീതമാണ് ചോദ്യം ചെയ്തത്. കൊച്ചി ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍.