play-sharp-fill
കാഞ്ഞിരപ്പള്ളിയിലും ഫെയ്സ്ബുക്ക് പ്രണയ ദുരന്തം

കാഞ്ഞിരപ്പള്ളിയിലും ഫെയ്സ്ബുക്ക് പ്രണയ ദുരന്തം

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: ഫെയ്‌സ് ബുക്ക് പ്രണയത്തിനൊടുവിൽ ദുരന്തം. എറണാകുളത്തുനിന്ന് തന്നെ തേടിയെത്തിയ യുവതിയെ ഉപേക്ഷിച്ചു കാമുകൻ മുങ്ങി. ഫേസ്ബുക്കിലെ ചിത്രത്തിൽ കണ്ട സൗന്ദര്യം യുവതിക്കില്ലെന്നു കണ്ടതോടെയാണു മുണ്ടക്കയം സ്വദേശിയായ യുവാവ് പെൺകുട്ടിയ്ക്കു ഉച്ചഭക്ഷണം വാങ്ങി കൊടുത്തതിനുശേഷം മുങ്ങിയത്. ഇന്ന് ഉച്ചക്കു കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലാണു സംഭവം. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റിലെത്താൻ യുവാവ് ആവശ്യപ്പെടുകയായിരുന്നു. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകിയാണ് എത്താൻ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ബസ് സ്റ്റാൻഡിലെത്തിയ യുവതിയെ കണ്ടുമുട്ടിയ യുവാവ് ഹോട്ടലിൽ കയറ്റി ഭക്ഷണവും വാങ്ങി കൊടുത്തു. ഭക്ഷണം കഴിച്ച ശേഷം യുവതിയെ സ്റ്റാഡിൽ നിർത്തി ഉടൻ വരാമെന്ന് പറഞ്ഞ് യുവാവ് സ്ഥലം വിട്ടു. യുവതി കുറെ സമയം കാത്തു നിന്നുവെങ്കിലും യുവാവ് എത്തിയില്ല. ഫോൺ വിളിച്ചിട്ട് എടുത്തതുമില്ല. സ്റ്റാഡിൽ കരഞ്ഞുകൊണ്ടു നിൽക്കുന്ന യുവതിയെ കണ്ട വ്യാപാരികൾ വിവരം തിരക്കിയപ്പോഴാണു ഫെയ്‌സ്ബുക്ക് കഥ അറിയുന്നത്.