ഫെയ്‌സ്ബുക്ക്‌ ലൈവില്‍ കുറ്റസമ്മതം; പിന്നാലെ യുവാവ്‌ ആത്മഹത്യ ചെയ്‌തു; ജീവനൊടുക്കിയത്‌ ഇടുക്കി സ്വദേശി

Spread the love

ഇടുക്കി: ഫെയ്‌സ്ബുക്ക്‌ ലൈവില്‍ കുറ്റസമ്മതം നടത്തിയശേഷം യുവാവ്‌ ആത്മഹത്യ ചെയ്‌തു.

ഇടുക്കി ആലിന്‍ചുവട്‌ പുത്തന്‍പുരയില്‍ രാജന്റെ മകന്‍ വിഷ്‌ണു(35)വാണു ജീവനൊടുക്കിയത്‌.

ഫാനില്‍ കൈലി മുണ്ട്‌ കുരുക്കിട്ട ശേഷം ഭാര്യ പറഞ്ഞതാണ്‌ ശരി, തെറ്റ്‌ തന്റെ ഭാഗത്താണ്‌ എന്ന്‌ കുറ്റസമ്മതം നടത്തിയ ശേഷം ഫേയ്‌സ്ബുക്ക്‌ ലൈവില്‍ തൂങ്ങി മരിക്കുകയായിരുന്നു.
സുഹൃത്തുക്കള്‍ എത്തി കതക്‌ തകര്‍ത്ത്‌ വീടിനുള്ളില്‍ കയറിയപ്പോള്‍ വിഷ്‌ണു ഫാനില്‍ തൂങ്ങിനില്‌ക്കുന്നതാണ്‌ കണ്ടത്‌. അപ്പോഴേക്കും മരണം സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയുമായി പിണങ്ങി പിരിഞ്ഞ വിഷ്‌ണു വീട്ടില്‍ ഒറ്റക്കാണ്‌ താമസിച്ചിരുന്നത്‌.
ഫെയ്‌സ്ബുക്ക്‌ ലൈവില്‍ ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച്‌ വൈറലായതിന്‌ മുമ്പ്‌ ആര്‍.ടി. ഒ ഇയാളുടെ ലൈസന്‍സ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.

ഇടുക്കി ഹില്‍വ്യൂ പാര്‍ക്കില്‍ താല്‌കാലിക സുരക്ഷാ ജീവനക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇടുക്കി പോലീസെത്തി മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ്‌ മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്നു വീട്ടുവളപ്പില്‍.