Saturday, April 25, 2026

രണ്ടുമാസത്തെ ഫെയ്സ്ബുക്ക് പരിചയം; പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ കടത്തികൊണ്ടുപോയ യുവാവ് അറസ്റ്റിൽ

Spread the love

കൊല്ലം: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ കടത്തികൊണ്ടുപോയ സംഭവത്തിൽ യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൽകര മറയ മുട്ടം കാലി വിലാകത്ത് ഗോകുലാണ് (24) അറസ്റ്റിലായത്.

video
play-sharp-fill

രണ്ടുമാസം മുമ്പ് ഫേയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കുട്ടിയെ സ്കൂളിലേക്ക് പോകവെ ഗോകുൽ പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോകുകയായിരുന്നു.

പെൺകുട്ടി സ്കൂളിൽ എത്തിയില്ലെന്ന് അധ്യാപകർ രക്ഷാകർത്താക്കളെ ഫോണിൽ വിളിച്ച് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ വീട്ടുകാർ കുട്ടിയെ കണാനില്ലെന്ന് പോലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് പെൺക്കുട്ടിയെ കണ്ടെത്തിയത്.