ഫെയ്‌സ്ബുക്കിനെ പിന്നിലാക്കി ടിക് ടോക്ക് മുന്നേറുന്നു
സ്വന്തം ലേഖിക
കൊച്ചി : ഫെയ്സ്ബുക്കിനെ പിന്നിലാക്കി 2019-ൽ ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട മൊബൈൽ ആപ്ലിക്കേഷനായി ടിക് ടോക്ക്.
ടിക് ടോക്ക് അതിന്റെ ചൈനീസ് പതിപ്പായ ഡൗയിൻ ആപ്പും ഡൗൺലോഡ് ചെയ്തത് 74 കോടിയാളുകളാണ്. മാർക്കറ്റ് അനലിസ്റ്റായ സെൻസർ ടവറാണ് ഈ റാങ്ക് പട്ടിക പുറത്തു വിട്ടത്. വാട്സാപ്പാണ് പട്ടികയിൽ മുന്നിൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2018 ൽ 65.5 കോടിയാളുകളാണ് ടിക് ടോക്ക് ഡൗൺലോഡ് ചെയ്തിരുന്നത്. വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്കിന്റെ ഉപയോക്താക്കളിൽ ഭൂരിഭാഗവും ഇന്ത്യാക്കാരാണ്.
ടിക് ടോക്ക് ഡൗൺലോഡ് ചെയ്തവരിൽ 44 ശതമാനം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. ആപ്പ് വഴി പരസ്യ വിതരണവും സജീവമാക്കിയതോടെ വരുമാനത്തിലും ടിക് ടോക്കിന് മുന്നേറ്റമുണ്ടായിട്ടുണ്ട്.
ആഗോളതലത്തിലുള്ള ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ, ഐപാഡ് എന്നിവയിലെ ഡൗൺലോഡുകളുടെ എണ്ണമാണിത്. തേഡ് പാർട്ടി ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്നുള്ള കണക്കുകൾ ഇതിൽ പെടുന്നില്ല.
ടിക് ടോക്കിന് സമാനമായ ലൈക്കീ എന്ന ആപ്ലിക്കേഷന് 33 കോടി ഡൗൺലോഡുമായി പട്ടികയിലെ ആദ്യ പത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. സിംഗപ്പൂരിലെ ബിഗോ എന്ന കമ്ബനിയുടെ ഉടമസ്ഥതയിലുള്ള ലൈക്കിയുടെ ഭൂരിഭാഗം ഉപയോക്താക്കളും ഇന്ത്യക്കാരാണ്.