
തൃശ്ശൂർ : സൈക്കോളജിസ്റ്റിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട
കോട്ടയം സ്വദേശി 10 ലക്ഷം രൂപയും 6% പലിശയും കോടതി ചിലവും നല്‍കാൻ കോടതി വിധി.
തൃശൂരിലെ സൈക്കോളജിസ്റ്റായ ഡോ.പ്രസാദിനെ ഫേസ് ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയ കോട്ടയം സ്വദേശി ഷെറിൻ വി ജോര്ജിനോടാണ് നഷ്ടപരിഹാരം നല്കാൻ തൃശൂർ സബ് കോടതി ഉത്തരവിട്ടത്
തൃശ്ശൂര്‍ സ്വദേശിയും സൈക്കോളജിസ്റ്റുമായ എംകെ പ്രസാദ് നല്‍കിയ പരാതിയിലാണ് തൃശ്ശൂര്‍ അഡീഷണല്‍ സബ് കോടതിയുടെ വിധി.10 ലക്ഷം രൂപയും, 2017 മുതല്‍ 6ശതമാനം പലിശയും, കോടതി ചിലവും നല്‍കാനാണ് ഉത്തരവ്. 2017 ഏപ്രില്‍ 26-നാണ് ഷെറിൻ പരാതിക്കാരനായ പ്രസാദിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ഇത് തനിക്ക് സമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്നും, നിരവധി കക്ഷികളെ നഷ്ടപ്പെട്ടെന്നും പ്രസാദ് കോടതിയില്‍ വാദിച്ചു. കക്ഷികളെ നഷ്ടമായത് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group