
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
സ്വന്തം ലേഖകൻ
അയർക്കുന്നം: ആറുമാനൂർ പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ തിരുവല്ല ഐ മൈക്രോ കണ്ണാശുപത്രി,ദൃഷ്ടി ചാരിറ്റബിൾ സൊസൈറ്റി എന്നിവരുമായി സഹകരിച്ച് വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ആറുമാനൂർ ഗവ.യു.പി സ്കൂളിൽ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസ് ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡണ്ട് എബ്രാഹം ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ,ഗ്രാമപഞ്ചായത്തംഗങ്ങളായ ഗീത രാധാകൃഷ്ണൻ, ജോസ് കൊറ്റം സംഘാടകരായ എ.ബി ശ്രീനിവാസ്,ജോയി കൊറ്റത്തിൽ, അഡ്വ.മുരളീകൃഷ്ണൻ, എം.ജി ഗോപാലൻ ,എം.പി ചന്ദ്രൻകുട്ടി, ജയദേവൻ ആയാട്ടിൽ,ശോഭന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0