കണ്ണുകളുടെ ആരോഗ്യ സംരക്ഷണത്തിന് ഈ ഭക്ഷങ്ങൾ അത്യവശ്യമാണ്; ഏറ്റവും മുന്നിൽ നിൽക്കുന്ന ഭക്ഷണങ്ങള്‍ അറിയാം

Spread the love

കണ്ണുകളുടെ ആരോഗ്യ സംരക്ഷണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്  പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ആണ്. അതിനാൽ തന്നെ അവ കഴിക്കേണ്ടത് അത്യാവശ്യവുമാണ്. അത്തരത്തില്‍ കാഴ്ച ശക്തി വർധിപ്പിക്കാൻ കഴിക്കേണ്ട ചില ഹെൽത്തിയായ ഭക്ഷണങ്ങള്‍ പരിജയപേട്ടാലോ?

video
play-sharp-fill

1) ക്യാരറ്റ്

വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ ക്യാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) ചീര

ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

3) നെല്ലിക്ക

വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും.

4) മധുരക്കിഴങ്ങ്

വിറ്റാമിന്‍ എയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.

5) മുട്ട

വിറ്റാമിന്‍ എ, സിങ്ക് തുടങ്ങിയവ അടങ്ങിയ മുട്ട കഴിക്കുന്നത് കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കും.

6) മുരിങ്ങയില

വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ മുരിങ്ങയില കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.