
പാലാ: പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ഉഗ്ര സ്ഫോടക വസ്തുക്കൾ വൻ തോതിൽ തമിഴ്നാട്ടിൽ നിന്നും കോട്ടയം ജില്ലയിലേക്ക് എത്തുന്നു.
രേഖകൾ ഇല്ലാതെ റോഡ് മാർഗമാണ് ഇവ എത്തിക്കുന്നത്. കടപ്ലാമറ്റം, കുറവിലങ്ങാട്, പാലാ തുടങ്ങിയ പ്രദേശങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിൽ സൂക്ഷിക്കുന്ന ഇവ ആവിശ്വാനുസരണം എജൻ്റമാർ എത്തിച്ചു നൽകുകയാണ് പതിവ്.
മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിൽ പാറ ഖനനത്തിനായി സമർപ്പിച്ച അപേക്ഷകളുടെ മറവിൽ ആണ് സ്ഫോടന വസ്തുക്കളുടെ ജില്ലയിലെ വിപണനം. ജില്ലയിൽ അനധികൃതമായി സ്ഫോടനം നടത്തിയതുമായി ബന്ധപ്പെട്ട് കുറവിലങ്ങാട്, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് കേസുകൾ നിലവിൽ ഉണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, തുടരന്വേഷണം ഇല്ലാത്തതാണ് അനധികൃതമായി സ്ഫോടന വസ്തുക്കളുടെ വിൽപ്പന തകൃതിയായി നടക്കാൻ കാരണം. കടപ്ലാമറ്റം, പാലാ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇവയുടെ മൊത്തവിതരണം നടക്കുന്നതെന്നാണ് രഹസ്യ വിവരം.