video
play-sharp-fill

പ്രൈവറ്റായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെ വഴിയാഥാരമാക്കി എം.ജി സർവകലാശാല: രണ്ടാം വർഷമായിട്ടും എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്ക് ഒറ്റ പരീക്ഷ പോലും നടത്തിയില്ല

പ്രൈവറ്റായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെ വഴിയാഥാരമാക്കി എം.ജി സർവകലാശാല: രണ്ടാം വർഷമായിട്ടും എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്ക് ഒറ്റ പരീക്ഷ പോലും നടത്തിയില്ല

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പ്രൈവറ്റായി രജിസ്റ്റർ വിദ്യാർത്ഥികൾക്ക് പരീക്ഷ പോലും നടത്താതെ വിദ്യാർത്ഥികളെ വലച്ച് എം.ജി സർവകലാശാല. സർവകലാശാലയിൽ നിന്നും വിവിധ കോളേജുകളിൽ പ്രൈവറ്റായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ പരീക്ഷ പോലും നടത്താൻ സർവകലാശാല തയ്യാറാകാത്തത്. രണ്ടു വർഷമായി എം.കോമിന് പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ സർവകലാശാല പരീക്ഷ നടത്താതിരിക്കുന്നത്.

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായാണ് വിവിധ പ്രൈവറ്റ് കോളജുകളിൽ വിദ്യാർത്ഥികൾ പഠിക്കുന്നത്. ഇത്തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇപ്പോൾ പ്രശ്‌നത്തിലായിരിക്കുന്നത്. രണ്ടു വർഷം മുൻപ് ഏറെ പ്രതീക്ഷയോടെയാണ് വിദ്യാർത്ഥികൾ പ്രൈവറ്റായി എം.കോമിന് രജിസ്റ്റർ ചെയ്തത്. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇവിടെ പേര് രജിസ്റ്റർ ചെയ്തത്. എന്നാൽ, രണ്ടു വർഷം കഴിഞ്ഞിട്ടും ഇതുവരെയും പരീക്ഷ നടത്തിയിട്ടില്ല. ഇത് വിദ്യാർത്ഥികളുടെ ഭാവി തന്നെ ആശങ്കയിലാഴ്ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലു സെമസ്റ്ററിലായാണ് ഇവരുടെ പരീക്ഷ നടക്കേണ്ടിയിരുന്നത്. എന്നാൽ, ഇതുവരെയും ഒരു സെമസ്റ്റർ പരീക്ഷ പോലും നടത്താൻ സർവകലാശാല തയ്യാറായിട്ടില്ല. ഇതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. വിദ്യാർത്ഥികൾ നിരവധി തവണ അപേക്ഷ നൽകിയിരുന്നെങ്കിലും ഇതുവരെയും ഇതിനു സർവകലാശാല തയ്യാറായില്ല.