play-sharp-fill
ലഹരി നുണഞ്ഞ് കൊച്ചി….! ഡി.ജെ പാർട്ടിയ്ക്ക് ആളെ കൂട്ടുന്നത് സോഷ്യൽ മീഡിയാ പരസ്യത്തിലൂടെ സൗജന്യ മദ്യവും നൃത്തവും വാഗ്ദാനം ചെയ്ത് ; സ്ഥിരം അംഗങ്ങൾ പരിചയപ്പെടുത്തിയാൽ പ്രവേശനം അനുവദിക്കുന്ന രഹസ്യ ഗ്രൂപ്പുകളും സജീവം ; ആട്ടവും പാട്ടും പൊടിപ്പിടിക്കാൻ ഡാൻസ് ജോക്കികളും : ഇരുട്ടിന്റെ മറവിൽ ഒഴുകിയെത്തുന്നത് മാരക മയക്കുമരുന്നുകൾ

ലഹരി നുണഞ്ഞ് കൊച്ചി….! ഡി.ജെ പാർട്ടിയ്ക്ക് ആളെ കൂട്ടുന്നത് സോഷ്യൽ മീഡിയാ പരസ്യത്തിലൂടെ സൗജന്യ മദ്യവും നൃത്തവും വാഗ്ദാനം ചെയ്ത് ; സ്ഥിരം അംഗങ്ങൾ പരിചയപ്പെടുത്തിയാൽ പ്രവേശനം അനുവദിക്കുന്ന രഹസ്യ ഗ്രൂപ്പുകളും സജീവം ; ആട്ടവും പാട്ടും പൊടിപ്പിടിക്കാൻ ഡാൻസ് ജോക്കികളും : ഇരുട്ടിന്റെ മറവിൽ ഒഴുകിയെത്തുന്നത് മാരക മയക്കുമരുന്നുകൾ

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡിനിടയിലും നഗരത്തിൽ ലഹരി ഉപയോഗിക്കുന്ന യുവതികളുടെയും യുവാക്കളുടെയും എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം കൊച്ചിയിലെ മൂന്ന് ആഡംബര ഹോട്ടലുകളിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഡി.ജെ പാർട്ടി സംഘാടകരടക്കം നാലുപോരെയാണ് പിടികൂയത്.

ഇവരിൽ നിന്നും ലഹരിമരുന്നു കണ്ടെടുത്തു. ഒരിടത്തു നിന്ന് 1.75 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് പൊതിയാനുപയോഗിക്കുന്ന പ്രത്യേകതരം കടലാസും കണ്ടെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലുവാ സ്വദേശികളായ ഡാൻസ് ജോക്കി അൻസാർ (37), നിസ്വിൻ (39), ജോമി (48), ഡെന്നിസ് (42) എന്നിവരെയാണ് പിടികൂടിയത്.

ലഹരിമരുന്നു മണത്തു കണ്ടുപിടിക്കാൻ വൈദഗ്ധ്യമുള്ള സ്‌നിഫർ ഡോഗുമുണ്ടായിരുന്നു. ഡിജെ പാർട്ടി മൂന്നാറിലേക്കു മാറ്റിയതിനാൽ ഒരു ഹോട്ടലിലെ പരിശോധന വേണ്ടി വന്നില്ല. മൂന്നാറിലും ഈ പാർട്ടി നടന്നില്ല. റെയ്ഡ് വിവരം ചോർന്നതാണ് ഇതിന് കാരണമെന്നാണ് സൂചന.

കൊച്ചിയിൽ ഡിജെ പാർട്ടികൾക്കെത്തിയവരിൽ യുവതികളുമുണ്ടായിരുന്നു. അർധരാത്രിയോടെ പാർട്ടിക്കെത്തിയ ഇവർ, പരിശോധന നടക്കുന്നുവെന്നറിഞ്ഞതോടെ മുങ്ങുകയായിരുന്നു.

ചക്കരപ്പറമ്പിലെ ഹോട്ടലിൽ നിന്നും കൂടിയ ഇനം ലഹരിവസ്തുക്കൾ പിടികൂടി. എംഡിഎംഎ, തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് കെമിക്കലുകൾ, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.

ഏജൻസികൾ നേരത്തെ തയാറാക്കിയ പദ്ധതി പ്രകാരം നഗരത്തിലെ നാല് ഹോട്ടലുകളിൽ കൂടി റെയ്ഡ് നടന്നിരുന്നു. ഹോളിഡേ ഇൻ ഹോട്ടലിലേക്ക് കൂടുതൽ ഏജൻസികൾ പരിശോധനയ്ക്കായി എത്തി.

സൗജന്യമദ്യവും നൃത്തവുമാണു ഇത്തരം ഡി.ജെ പാർട്ടികളിൽ യുവതി യുവാക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇത്തരം ഡി.ജെ പാർട്ടികളുടെ മറവിൽ ഒഴുകിയെത്തുന്നത് മാരക മയക്കുമരുന്നുകളും.

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കുമ്പോഴാണ് യാതൊരുവിധ സുരക്ഷാ മുൻ കരുതലുകളൊന്നുമില്ലാതെ ഇത്തരം ഡി.ജെ പാർട്ടികൾ അരങ്ങേറുന്നത് എന്നും ശ്രദ്ധേയമാണ്.

വിദേശികളായ ഡിജെകളാണെങ്കിൽ നിരക്കു കൂടും. സമൂഹമാധ്യമങ്ങളിലൂടെയാണ് ആളുകളെ സംഘടിപ്പിക്കുന്നത്. പാർട്ടി സംഘാടകർക്കു വെബ് സൈറ്റുകളുമുണ്ട്. സ്ഥിരം അംഗങ്ങൾ പരിചയപ്പെടുത്തിയാൽ മാത്രം പ്രവേശനം അനുവദിക്കുന്ന രഹസ്യ ഗ്രൂപ്പുകളും സജീവമാണ്.

 

Tags :