video
play-sharp-fill
പേടിക്കണ്ട…! ബോധവൽക്കരിക്കാനാണ് ;വിവാഹത്തിനും ഗൃഹപ്രവേശത്തിനുമൊക്കെ ഇനി വിളിക്കാതെ തന്നെ എക്‌സൈസ് അധികൃതരും വീടുകളിലെത്തും

പേടിക്കണ്ട…! ബോധവൽക്കരിക്കാനാണ് ;വിവാഹത്തിനും ഗൃഹപ്രവേശത്തിനുമൊക്കെ ഇനി വിളിക്കാതെ തന്നെ എക്‌സൈസ് അധികൃതരും വീടുകളിലെത്തും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പേടിക്കണ്ട…! ബോധവൽക്കരിക്കാനാണ്. ഇനി വിവാഹത്തിനും ഗൃഹപ്രവേശത്തിനുമൊക്കെ ക്ഷണിച്ചില്ലെങ്കിലും അതിഥികളായി എക്‌സൈസ് അധികൃതരും വീടുകളിൽ ഹാജരാവും. വിവാഹം, ഗൃഹപ്രവേശനം തുടങ്ങി എല്ലാ ആഘോഷവേളകളിലും മദ്യത്തിന്റെയും മറ്റ്് ലഹരി വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കാനും ബോധവൽക്കരണത്തിനുമാണ് വരുന്നത്. മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും വ്യാപനം തടയാൻ നടപ്പാക്കിവരുന്ന വിമുക്തി പദ്ധതിയുടെ ഭാഗമാണിത്.

സ്വകാര്യ ആഘോഷചടങ്ങുകളും ഉത്സവഘോഷങ്ങളുമാണ് പുതുതലമുറയെ മദ്യപിക്കാനും ലഹരി ഉപയോഗിക്കാനും പലപ്പോഴും പ്രേരിപ്പിക്കുന്നത്. വീര്യം കൂട്ടാൻ വ്യാജമദ്യം നിർമ്മിച്ച് ആഘോഷിക്കുന്നവരും കുറവല്ല. ലഹരിയുടെ ഉപയോഗം അത് തടയുകയാണ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം.എക്‌സൈസ് റേഞ്ച് ഓഫീസുകളിലും വിമുക്തി പ്രവർത്തന ചുമതലയുള്ളവരും സിവിൽ എക്‌സൈസ് ഓഫീസർമാരുമൊക്കെയായിരിക്കും ഗൃഹ സന്ദ്ർശന പരിപാടിയിൽ പങ്കെടുക്കുക.
എന്നാലിവർ ആഘോഷങ്ങളെ തടസപ്പെടുത്തുകയോ ആരെയും ബുദ്ധിമുട്ടിക്കുകയോ ഇല്ല. മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ദൂഷ്യവശങ്ങളെപ്പറ്റി ബോധവത്കരിക്കുകയും പുതിയതലമുറയെ നേർവഴിക്ക് നയിക്കുകയുമാണ് ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group