കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക; ലഹരിവില്‍പന സംഘത്തെ തേടിയെത്തിയ എക്‌സൈസ് സംഘം ആളുമാറി നിരപരാധിയെ മര്‍ദിച്ചെന്ന് ആരോപണം; കേസിലെ പ്രതി നല്‍കിയ പേരും, യുവാവിൻ്റെ പേരും ഒന്നായിരുന്നുവെന്ന് എക്‌സൈസ്; നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് യുവാവിനെ മോചിപ്പിച്ച്‌ തലയൂരി എക്‌സൈസുകാര്‍; പരാതി നല്‍കി യുവാവ്

Spread the love

സ്വന്തം ലേഖിക

തൊടുപുഴ: ലഹരിവില്‍പന സംഘത്തെ തേടിയെത്തിയ എക്‌സൈസ് സംഘം ആളുമാറി നിരപരാധിയായ യുവാവിനെ മര്‍ദിച്ചെന്ന് ആരോപണം.

കേസിലെ പ്രതി നല്‍കിയ പേരും, യുവാവിൻ്റെ പേരും ഒന്നായിരുന്നുവെന്നാണ് എക്‌സൈസ് പൊലീസിന് നല്‍കിയ വിശദീകരണം. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് യുവാവിനെ പിന്നീട് മോചിപ്പിച്ച്‌ എക്‌സൈസുകാര്‍ തലയൂരി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊടുപുഴ വെങ്ങല്ലൂര്‍ പള്ളിക്കുറ്റിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനനക്കെത്തിയപ്പോള്‍ റോഡുവക്കില്‍ തമ്ബടിച്ചിരുന്ന യുവാക്കളുടെ സംഘം ചിതറിയോടി. ഈ സമയം ഇതുവഴി നടന്നുവന്ന യുവാവിനെ ആളുമാറി കസ്റ്റഡിയിലെടുകുകയായിരുന്നു.

എം.ഡി.എം.എ കേസില്‍ പിടിയിലായവര്‍ നല്‍കിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റു ചെയ്യുന്നതെന്നാണ് എക്‌സൈസ് സംഘം ആദ്യം പറഞ്ഞത്.

നാലു കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ തടിക്കാട് ഭാഗത്തേക്ക് വരുന്നു എന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് എത്തിയത്. ആള് മാറി പോയതാണെന്നും മര്‍ദനമേറ്റവര്‍ക്ക് കേസുമായി ഒരു ബന്ധവുമില്ലന്നും വിശദീകരിച്ചു.

ഇതു കണ്ട്‌ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പിടിയിലായ യുവാവിനെ വിലങ്ങിട്ട ശേഷം എക്‌സൈസ്‌ സംഘം മര്‍ദിച്ചെന്നും നാട്ടുകാര്‍ ആരോപിച്ചു. യുവാവ് നിരപരാധിയെന്ന് അയല്‍ക്കാര്‍ പറഞ്ഞിട്ടും ആദ്യം ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. തുടര്‍ന്ന് നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമായി. മകനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചെന്ന് അച്ഛന്‍ ആരോപിച്ചു.

യുവാവ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. വാഹനത്തില്‍ നിന്നു ചാടി ഇറങ്ങിയ ഉദ്യോഗസ്ഥര്‍ ഒന്നും ചോദിക്കാതെ മര്‍ദിച്ചെന്നാണ് യുവാവ് പരാതി നല്‍കിയത്. യുവാവിന്റെ പരാതിയില്‍ അഞ്ചല്‍ പൊലീസ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു.

നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ യുവാവ് രക്ഷപ്പെട്ടുവെന്ന് വേണമെങ്കില്‍ പറയാം. കഴിഞ്ഞവര്‍ഷവും ഇത്തരത്തില്‍ ഒരു സംഭവം അരങ്ങേറിയിരുന്നു.