
ലോക് ഡൗണില്‍ വീട്ടില്‍ ചാരായം നിര്‍മ്മിച്ച് ലിറ്ററിന് രണ്ടായിരം രൂപയ്ക്ക് വില്‍പ്പന : നാട്ടുകാരുടെ പരാതിയില്‍ അതിരമ്പുഴ സ്വദേശിയടക്കം രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍
സ്വന്തം ലേഖകന്‍
കോട്ടയം : ലോക് ഡൗണ്‍ മുതലാക്കി വീട്ടില്‍ ചാരായം നിര്‍മ്മിച്ച് രണ്ടായിരം രൂപ നിരക്കില്‍ വില്‍പ്പന. രഹസ്യ വിവരത്തെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ പിടിയില്‍.
അതിരമ്പുഴ വില്ലേജില്‍ പടിഞ്ഞാറ്റിന്‍ഭാഗം കരോട്ട് ഇരുപ്പേല്‍ ബാബുവും അയ്മനം വല്യാട് നടുത്തറയില്‍ ബിജു (48) എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാബുവിന്റെ വീട്ടില്‍ നിന്നും ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 120 ലിറ്റര്‍ കോടയും ഗ്യാസ് സിലിണ്ടര്‍ അടക്കം വാറ്റുപകരണങ്ങളും എക്‌സൈസ് പിടിച്ചെടുത്തു.
പ്രതിയായ ബിജു ബന്ധുവീട്ടില്‍ വന്ന് താമസമാക്കി ബാബുവിനോടൊപ്പം ചേര്‍ന്ന് ചാരായം വാറ്റി ഉയര്‍ന്ന വിലയില്‍ വില്‍പ്പന നടത്തുകയായിരുന്നു ലിറ്ററിന് 2000 രുപ നിരക്കില്‍ ചാരായം വിറ്റിരുന്നവരെക്കുറിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വീട് റെയ്ഡ് ചെയ്തത്. റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബി റെജിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍
ഇതിന് പുറമെ നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ വള്ളിക്കാട് ചകിരിയാംതടത്തില്‍ ജോസിന്റെ പുരയിടത്തില്‍ നിന്നും 40 ലിറ്റര്‍ കോട കണ്ടുപിടിച്ചിരുന്നു.ഏറ്റുമാനൂര്‍ റേഞ്ച് അസ്സി. എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) മാരായ റ്റി അജിത്, വിനോദ്കുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷെഫീക്ക് എം, അജു ജോസഫ്, ജെയിംസ് സിബി , രജ്ഞിത്ത്, ദീപേഷ് , വനിതാ സിവില്‍ എക്‌സൈസ് ആഫീസര്‍ പ്രിയ കെ ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു.