സംസ്ഥാനത്ത് മൂന്നിടങ്ങളിൽ നിന്ന് കഞ്ചാവുമായി 3 പേർ എക്സൈസിന്റെ പിടിയിൽ; അടിമാലിയിൽ നിന്ന് 2 കിലോ, മലപ്പുറത്തുനിന്ന് 1.9 കിലോ, കൊല്ലത്ത് നിന്നും 1.29 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്

Spread the love

ഇടുക്കി: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ എക്സൈസിന്‍രെ കഞ്ചാവ് വേട്ട. മൂന്നിടങ്ങളിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന കഞ്ചാവ് പിടിച്ചെടുത്തു.

video
play-sharp-fill

സംഭവത്തിൽ മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇടുക്കി അടിമാലിയിൽ രണ്ട് കിലോ ഗ്രാമിലധികം കഞ്ചാവുമായി വാത്തിക്കുടി സ്വദേശിയായ ജോച്ചൻ മൈക്കിൾ(48 വയസ്) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. അടിമാലി എക്സൈസ് നാർക്കോട്ടിക് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മനൂപ്.വി.പി യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ജോച്ചൻ പിടിയിലായത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.എം.അഷ്‌റഫ്, ദിലീപ്.എൻ.കെ, പ്രിവന്റീവ് ഓഫീസർ ബിജു മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്.കെ.എം, അബ്ദുൾ ലത്തീഫ്, യെദുവംശരാജ്, പ്രശാന്ത്.വി, ധനീഷ് പുഷ്പചന്ദ്രൻ, സുബിൻ.പി.വർഗ്ഗീസ്, ബിബിൻ ജെയിംസ്, വനിത സിവിൽ എക്സൈസ് ഓഫീസർ സിമി ഗോപി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിതിൻ ജോണി എന്നിവരും  എക്സൈസ് പാർട്ടിയിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം എക്സൈസ് ഇന്‍റലിജൻസും എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ 1.900 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ജംറുൽ ഷേഖ്‌ (37 വയസ്) അറസ്റ്റിലായി.

മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ നൗഫൽ.എൻ നേതൃത്വം നൽകിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇൻസ്‌പെക്ടർമാരായ ഷിജു മോൻ.ടി, റിമേഷ്.കെ.എൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ആസിഫ് ഇക്ബാൽ, പ്രിവന്റീവ് ഓഫീസർ പ്രവീൺ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് ബാബു, വിപിൻ, നിസാർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ധന്യ.കെ.പി, ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡ് അംഗംങ്ങളായ അഖിൽ ദാസ്, ജിത്തു, അജിത്ത് എന്നിവർ കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.

കൊല്ലത്ത് 1.29 കിലോഗ്രാം കഞ്ചാവുമായി ഇരവിപുരം സ്വദേശി സുമരാജിനെയയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കൊല്ലം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ലെ എക്‌സൈസ് ഇൻസ്‌പെക്ടർ   ദിലീപ്.സി.പി യുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ് ) വിഥുകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺലാൽ, അജിത്ത്, അനീഷ്.എം.ആർ, സൂരജ്.പി.എസ്, ജോജോ.ജെ, ജൂലിയൻ ക്രൂസ്, ബാലു.എസ്.സുന്ദർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ വർഷ വിവേക്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുബാഷ് എന്നിവരുമുണ്ടായിരുന്നു.