കഞ്ചാവ് ഒരു പൊതിക്ക് 500 രൂപയും 1000 രൂപയും ;വാടകവീട് കേന്ദ്രീകരിച്ച് ​​ലഹരിമരുന്ന് വില്പന നടത്തിയ യുവാവ് പിടിയിൽ; ഇയാളിൽ നിന്നും എംഡിഎംഎയും വടിവാളും എയര്‍ ഗണും എക്‌സൈസ് സംഘം പിടിച്ചെടുത്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: നെടുമങ്ങാട് വാടക വീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന നടത്തിയ യുവാവ് അറസ്റ്റിൽ. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ കമ്പി റാഷിദ് എന്നു വിളിക്കുന്ന മുഹമ്മദ് റാഷിദിനെയാണ് എക്‌സൈസ് സിഐ സ്വരൂപിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടിൽ നിന്നും എംഡിഎംഎയും വടിവാളും എയര്‍ ഗണും എക്‌സൈസ് സംഘം പിടികൂടി.

സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎയും കഞ്ചാവും വില്‍ക്കുന്ന ആളാണ് പ്രതിയെന്ന് എക്‌സൈസ് സംഘം പറഞ്ഞു. എംഡിഎംഎ അര ഗ്രാമിന്‍റെ ചെറിയ പൊതികളില്‍ ആക്കി ഒരു പൊതിക്ക് 2000 രൂപ വച്ചാണ് വില്‍പന നടത്തുക. കഞ്ചാവ് ഒരു പൊതിക്ക് 500 രൂപയും 1000 രൂപയുമാണ് വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേക കോഡ് ഉപയോഗിച്ച് ഫോണ്‍ വഴിയാണ് വില്‍പന. പേക്ക്-എം, ജോയിന്‍റ് എന്നിവയാണ് കോഡ് ഭാഷ. ഇയാള്‍ താമസിച്ചിരുന്ന വീടിന്‍റെ കിടപ്പ് മുറിയില്‍ നിന്നും 17.21 ഗ്രാം എംഡിഎംഎ, കഞ്ചാവ്, ഒരു എയര്‍ ഗണ്‍, വടിവാള്‍, 6000 രൂപ എന്നിവയാണ് പിടിച്ചെടുത്തത്. വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ മാത്രം ഇയാളുടെ പേരില്‍ 4 കേസുകള്‍ ഉണ്ട്.