play-sharp-fill
പത്താം ക്ലാസ് പരീക്ഷയെഴുതുന്ന കുട്ടികളെ സ്‌കൂള്‍ ബസില്‍ കൊണ്ടുപോകുകയും തിരികെ എത്തിക്കണമെന്നുമുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് പുല്ലുവില; നിലവില്‍ കുട്ടികള്‍ പരീക്ഷയ്ക്ക് വരുന്നതും പോകുന്നതും സ്വകാര്യ ബസുകളിലും കെ എസ് ആർ ടി സിയിലും ; കുഞ്ഞുങ്ങളുടെ ജീവന് പോലും പിടിഎ ഫണ്ടിലെ ലാഭനഷ്ടം നോക്കി മാര്‍ക്കിടുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടി എടുക്കാതെ അധികൃതര്‍

സ്വന്തം ലേഖകന്‍

കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പിഎസ്‌സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ മാറ്റിവച്ചെങ്കിലും പത്താം ക്ലാസ് പൊതുപരീക്ഷയ്ക്ക് ഈ ഇളവ് നല്‍കിയിട്ടില്ല. ടൈം ടേബിള്‍ അനുസരിച്ച് ഓരോ പരീക്ഷയ്ക്ക് ശേഷവും നീണ്ട ഇടവേള വരുന്നതിനാല്‍ പരീക്ഷകള്‍ ഇനിയും ബാക്കിയുണ്ട്.

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷയെഴുതുന്ന കുട്ടികളെ  അധികൃതര്‍ സ്‌കൂള്‍ ബസില്‍ കൊണ്ടുവരികയും തിരികെ എത്തിക്കുകയും ചെയ്യണമെന്ന് സർക്കാർ ഉത്തരവുണ്ട്. എന്നാല്‍ ഈ ഉത്തരവ് അറിഞ്ഞ ഭാവമില്ലാതെയാണ് ഭൂരിഭാഗം സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികള്‍ സ്വകാര്യബസുകളെയും  മറ്റ്വാഹനങ്ങളെയും ആശ്രയിച്ചാണ് പരീക്ഷയ്‌ക്കെത്തുന്നത്. ബസുകളിലും മറ്റും നിയന്ത്രിത ആളുകളെയേ കയറ്റാന്‍ പാടുള്ളൂ എന്നതിനാല്‍ കൺസഷൻ നിരക്കില്‍ യാത്ര ചെയ്യുന്ന കുഞ്ഞുങ്ങളെ കാണുന്നത് തന്നെ ബസുകാര്‍ക്ക് കലിയാണ്. മാത്രമല്ല, കുട്ടികള്‍ കൂടുതല്‍ കയറുമ്പോള്‍ വലിയ നഷ്ടം സഹിച്ച് സര്‍വ്വീസ് നടത്തേണ്ട ഗതികേടിലാണ് ഇവരും.

സ്‌കൂള്‍ വാഹനങ്ങള്‍ പത്താം ക്ലാസ് പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് വിട്ട് നല്‍കി യാത്രാ സൗകര്യം ഉറപ്പാക്കേണ്ട സ്കൂൾ അധികൃതര്‍ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് കയ്യൊഴിയുമ്പോള്‍, വലിയ പ്രതീക്ഷയോടെ പരീക്ഷയെഴുതുന്ന കുട്ടികളുടെ ജീവന്‍ തന്നെ പണയത്തിലാകുകയാണ്. മാത്രമല്ല, കുട്ടികള്‍ക്ക് വൈറസ് ബാധയുണ്ടായാല്‍ വ്യപനത്തിന്റെ തോത് ഇരട്ടിയാകുമെന്ന കാര്യവും ഉറപ്പാണ്.

Tags :