
പരീക്ഷയെഴുതി, ഉത്തരക്കടലാസ് നൽകി: പത്താം ക്ലാസുകാരി കാമുകനൊപ്പം നാടുവിട്ടു: പൊലീസിനെ കണ്ട് കാമുകന്റെ വീട്ടിൽ നിന്നും ഇറങ്ങിയോടിയ പെ്ൺകുട്ടിയെ കാണാനില്ല
സ്വന്തം ലേഖകൻ
പത്തനംതിട്ട: പത്താം ക്ലാസിലെ പരീക്ഷ എഴുതി പൂർത്തിയാക്കി, പരീക്ഷ പേപ്പർ അധ്യാപികയ്ക്ക് കൈമാറിയ ശേഷം പെൺകുട്ടി കാമുകനൊപ്പം നാടുവിട്ടു. ക്ലാസിൽ നിന്നും ഇറങ്ങി കാമുകന്റെ ബൈക്കിൽ കയറിയാണ് യുവതി നാട് വിട്ടത്. യുവതിയെയും കാമുകനെയും തിരക്കി പൊലീസ് സംഘം കാമുകന്റെ വീട്ടിലെത്തിയപ്പോൾ, പിൻ വാതിലിലൂടെ ഇറങ്ങിയോടിയ യുവതിയെപ്പറ്റി ഒരു രാത്രി കഴിഞ്ഞിട്ടും വിവരമില്ല.
കനത്ത മഴയ്ക്കിടെ രാത്രി വൈകിയും പൊലീസ് മൂന്നു സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാർ തെരച്ചിൽ തുടരുകയാണ്. കൂടൽ നെടുമൺകാവ് സ്വദേശിയായ പെൺകുട്ടിയാണ് കടമ്പനാട് നെല്ലിമുകളിന് സമീപമുള്ള കാമുകനൊപ്പം ഒളിച്ചോടിയത്.
പരീക്ഷ കഴിഞ്ഞ് സമയം ഏറെയായിട്ടും കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ കൂടൽ പൊലീസിൽ പരാതിപ്പെട്ടു. മൊബൈൽ ഫോണുമായിട്ടാണ് പെൺകുട്ടി പരീക്ഷയ്ക്ക് പോയത്. ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കടമ്ബനാട് നെല്ലിമുകൾ ആണെന്ന മനസിലാക്കിയ കൂടൽ പൊലീസ് അവിടെ എത്തി. ഏനാത്ത് സ്റ്റേഷൻ അതിർത്തിയിൽ ആണ് ഈ പ്രദേശമെന്നതിനാൽ അവരുടെ സഹായവും തേടി. കാമുകന്റെ വീട്ടിൽ പെൺകുട്ടിയെ കണ്ടതോടെ കസ്റ്റഡിയിൽ എടുക്കാനുള്ള നടപടി ക്രമം ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് പെൺകുട്ടി ഇറങ്ങി ഓടിയത്. പോകുന്ന പോക്കിൽ ഫോണിന്റെ സിംകാർഡ് ഊരി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതിനിടെ രാത്രി വന്നു. കനത്ത മഴയും ആരംഭിച്ചു. ഓടിപ്പോയ പെൺകുട്ടിയെ തെരഞ്ഞ് പൊലീസ് വശം കെട്ടു. അടൂർ സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാരും തെരച്ചിലിന് ഒപ്പം കൂടിയിട്ടുണ്ട്. പ്ലസ് ടു തോറ്റ് അത്യാവശ്യം തരികിടകളുമായി നടക്കുന്ന പതിനെട്ടുകാരനാണ് കാമുകൻ. ഇയാൾ പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. പെൺകുട്ടിയെ ഇതുവരെയും കണ്ടെത്തിയിട്ടില്ല.